മൂവാറ്റുപുഴ>>>ജില്ലയിലെ താലൂക്ക് വികസന സമിതി പുനസംഘടിപ്പിച്ച് യോഗങ്ങള്‍ ചേരണമെന്ന് മുന്‍എം എല്‍ എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നിട്ട് 9 മാസം കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പാണ് യോഗം അവസാനമായി ചേര്‍ന്നത്. വിവിധ പഞ്ചായത്തുകളിലും നഗരസഭ പ്രദേശങ്ങളിലുള്ള ജനകീയ പ്രശ്നങ്ങളും വികസന വിഷയങ്ങളും എല്ലാ മാസവും ആദ്യ ശനിയാഴ്ച ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകും.
ജനപ്രതിനിധികളും, തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ നാടിന്റെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. റോഡുകളുടെ ശോച്യാവസ്ഥകള്‍, കുടിവെള്ള ക്ഷാമം വൈദ്യുതി വിതരണ തകരാര്‍, പട്ടയം, ഗതാഗതപ്രശ്നങ്ങള്‍, കര്ഷീക മേഖലയിലെ പ്രശ്നങ്ങള്‍, കോവിഡ് അനുബന്ധ നടപടികള്‍ , പ്രമേയങ്ങള്‍ ഉള്‍പ്പെടെ മീറ്റിംഗില്‍ ചര്‍ച്ചക്ക് വരും.ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പ്രധാന ഉപാധിയാണ് താലൂക്ക് സഭ. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ജില്ലാ വികസന സമിതി യോഗങ്ങള്‍ ഓണ്‍ലൈനായി ചേരുന്നുണ്ട്. അടിയന്തിരമായി താലൂക്ക് വികസന സമിതി പുനസംഘടിപ്പിച്ച് യോഗങ്ങള്‍ ഓണ്ലൈനായിട്ടെങ്കിലും ചേരുന്നതിന് നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ.രാജനോട് ആവശ്യപ്പെട്ടു. താലൂക്ക് തലത്തില്‍ ആവശ്യം വേണ്ട പുന:സംഘടന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന് അറിയിച്ചതായും നടപടികള്‍ വേഗതയിലാക്കേണ്ടതിന്റെ ആവശ്യകത ജില്ലാ കളക്ടര്‍, എ.ഡി.എം എന്നിവരുമായും സംസാരിച്ചതായും എല്‍ദോ എബ്രഹാം പറഞ്ഞു.
Follow us on