താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ്., ആശങ്ക ഒഴിയാതെ അടിമാലി

സ്വന്തം ലേഖകൻ - - Leave a Comment

അടിമാലി >>> കോവിഡ് വ്യാപനം രൂക്ഷം. അടിമാലി താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് ബാധിച്ചത് പ്രദേശത്തു ആശങ്ക പരത്തുന്നു . ആറ് കിടപ്പുരോഗികള്‍ക്കും മൂന്ന് കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ ഒമ്പത്  പേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം  രോഗം സ്ഥിരീകരിച്ചത് . ആശുപത്രിയിലെ പുരുഷവാര്‍ഡില്‍ കഴിഞ്ഞിരുന്നവരായിരുന്നു രോഗം ബാധിച്ച ഇവര്‍. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വന്നിരുന്ന ഒരാളെ പരിശോധനക്ക് വിധേയമാക്കുകയും രോഗബാധ സ്ഥിരീകരിക്കുകയുമാണ് ഉണ്ടായത്.
ഇതേതുടര്‍ന്ന് വാര്‍ഡിലുണ്ടായിരുന്ന 12 പേരെയും പരിശോധിച്ചു. ഇതില്‍ ഒമ്ബത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പുരുഷവാര്‍ഡ് അണുവിമുക്തമാക്കി താത്കാലികമായി അടക്കുകയാണ് ഉണ്ടായത്.ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററും ഒരു ദിവസത്തേക്ക് അടച്ചിട്ടു. രോഗം ബാധിച്ച മൂന്ന് പേരെ ഇരുമ്ബുപാലത്തെ കൊവിഡ് സെന്ററിലും മൂന്ന് പേരെ തൊടുപുഴയിലും മൂന്ന് പേരെ ഇടുക്കി മെഡിക്കല്‍ കോളേജിലും ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. വാര്‍ഡിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു . ചികിത്സയില്‍ കഴിഞ്ഞ് വന്നിരുന്ന മറ്റ് രോഗികളേയും ചൊവ്വാഴ്ച ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കുകയുണ്ടായി . ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആശുപത്രി അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.പ്രസീത പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *