Type to search

താലൂക്കിലെ നെറ്റ് വർക്ക് കാര്യക്ഷമമാക്കണം എന്നാവശ്യ പ്പെട്ട്, ഡീൻ കുര്യാ ക്കോസ്എം.പിക്ക് നിവേദനം നല്കി ജനകീയ കൂട്ടായ്മ

News

കോതമംഗലം>>>കോതമംഗലം താലൂ ക്കിലെ വിവിധ പ്രദേശങ്ങളിലും, പ്രത്യേ കിച്ച് കുട്ടമ്പുഴ ആദിവാസി മേഖലകളി ലും, കുട്ടികൾക്ക് ഓൺലൈൻ പഠന ത്തിനും, ജോലിയുടെ ഭാഗമായി വീടുക ളിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്കും ബി.എസ്.എൻ.എൽ ഉൾപ്പെടെയുള്ള ഒരു കമ്പനികളുടെയും നെറ്റിൻ്റെ ഉപ യോഗം കാര്യക്ഷമമായി ലഭിക്കുന്നില്ല. അതു കൊണ്ട് കുട്ടികൾ പoനത്തിനാ യി റേഞ്ച് കിട്ടുന്ന, ദൂരെയുള്ള സ്ഥലം അന്വേഷിച്ചു വീട്ടിൽ നിന്നും പുറത്തു പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ള ത്.

ഇതിനു എത്രയം വേഗം പരിഹാരം കണ്ടെത്തി കുട്ടികളുടെ ഓൺലൈൻ പo നത്തിന് നെറ്റ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ ബഹു: ഇടുക്കി എം.പി ഡീൻ കുര്യാക്കോേസിനു നിവേദനം നല്കി.

നിവേദനം സ്വീകരിച്ച എം.പി എത്രയും വേഗം, കുട്ടമ്പുഴയിലും, ആദിവാസി മേ ഖലകളിലും, നെറ്റ് , തടസ്സം കൂടാതെ ല ഭിക്കുന്നതിന് ആവശ്യമായ ക്രമീകര ണങ്ങൾ നടത്തി പ്രശ്നത്തിനു പരിഹാ രമുണ്ടാക്കാമെന്നു ഭാരവാഹികൾക്ക് ഉറപ്പു നല്കി. കുട്ടായ്മ ഭാരവാഹികളാ യ ജോർജ് എടപ്പാറ, അഡ്വ.രാജേഷ് രാജൻ, ബോബി ഉമ്മൻ, എബിൻ അയ്യ പ്പൻ എന്നിവർ ഒപ്പിട്ട നിവേദനമാണ് എം. പി ക്കു നല്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.