Type to search

തഹജിബയും അർഷിയും അലീഷയും നാടിന് അഭിമാനമായി മാറി.

Uncategorized

കോതമംഗലം : പൊതു വിദ്യാലയങ്ങളുടെ യശസ്സുയർത്തി നാടിൻ്റെ അഭിമാനമായി മാറിയ കോതമംഗലം മണ്ഡലത്തിലെ അതിഥി തൊഴിലാളികളുടെ കുട്ടികളിൽ പ്ലസ് ടു,എസ് എസ് എൽ സി പരീക്ഷകളിലും, സംസ്ഥാന സ്കൂൾ കലോത്സവത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ തഹജിബ സാജിദ്, അർഷി സലിം,അലീഷ നൗഷാദ് എന്നിവരെ ആന്റണി ജോൺ എം എൽ എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന
“കൈറ്റ് ” വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള “എം എൽ എ അവാർഡ് ” നൽകി ആദരിച്ചു…

പ്ലസ് ടു പരീക്ഷയിൽ രണ്ടാം വർഷം മുഴുവൻ വിഷയങ്ങൾക്കും ഫുൾ മാർക്ക് നേടിയ തഹജിബ സാജിദ് എസ് എസ് എൽ സി പരീക്ഷയിൽ 9 എ പ്ലസും,1 എ യും നേടി ഉന്നത വിജയം നേരത്തെ കരസ്ഥമാക്കിയിരുന്നു. അർഷി സലിം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഹിന്ദി പ്രസംഗത്തിലെ ജേതാവാണ്.എസ് എസ് എൽ സി പരീക്ഷയിൽ 5 എ പ്ലസ് നേടിയ അലീഷ നൗഷാദ് മലയാളം രണ്ട് പേപ്പറിനും എ പ്ലസ് നേടിയിരുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതു വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാവുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ കുട്ടികളുടെ നേട്ടം സമൂഹത്തിനാകെ മാതൃകയാണെന്ന് എം എൽ എ പറഞ്ഞു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.