തിരുവനന്തപുരം: തന്നെ നീക്കാനുള്ള പ്രമേയം 24ന് ചേരുന്ന നിയമസഭാ സമ്മേളത്തില്‍ എടുക്കില്ലെന്ന സ്പീക്കറുടെ പ്രസ്താവന ഭീരുത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭാ ചട്ടങ്ങളനുസരിച്ച് പതിനഞ്ച് ദിവസത്തെ നോട്ടീസുണ്ടെങ്കിലേ സഭ വിളിക്കാനാവൂ. . ഇവിടെ സര്‍ക്കാരും ഗവര്‍ണറും പ്രതിപക്ഷത്തിന് പതിനഞ്ച് ദിവസം തന്നിട്ടില്ല. പിന്നെങ്ങനെ പതിനാല് ദിവസത്തെ നോട്ടീസ് കൊടുത്ത് സ്പീക്കറെ മാറ്റണമെന്ന് ആവശ്യപ്പെടാനാവും?
പതിനഞ്ച് ദിവസത്തെ നോട്ടീസ് നല്‍കണമെന്ന നടപടിക്രമം വെട്ടിച്ചുരുക്കിയ സ്ഥിതിക്ക്, 14 ദിവസത്തെ സമയം വേണമെന്ന വ്യവസ്ഥയും വെട്ടിച്ചുരുക്കണം.അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിക്രമങ്ങളിലുടെയാണ് സഭ ചേരുന്നത് .അതേ രീതിയില്‍ സ്പീക്കറെ നീക്കാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിനും അനുമതി നല്‍കണം.