തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു ചൂടിൽ നെല്ലിക്കുഴി, തൃക്കാരിയൂരിൽ അടിതുടങ്ങി

സ്വന്തം ലേഖകൻ -

കോതമംഗലം>>> തെരഞ്ഞെടു പ്പു അടുത്തതോടെ സ്ഥാനാർത്ഥി കളെ ചൊല്ലി കലഹം. കലഹം മൂ ത്തു തെരുവിൽ കിടന്നുള്ള അടി യിലേക്ക് മാറി.  നെല്ലിക്കുഴി പ ഞ്ചായത്തിലെ തൃക്കാരിയൂരിലു ള്ള  ഏഴാം വാർഡിലെ സ്ഥാനാർ ഥികളെ ചൊല്ലിയുള്ള തർക്കം തെ രുവ് യുദ്ധത്തിലേക്ക് വഴിമാറി. 7-ാം വാർഡിൽ സി. പി എം ഉം സി പി ഐ ഉം സ്ഥാനാർത്ഥികളെ എൽ ഡി എഫ് ന്റെ ബാനറിൽ നിർത്തിയിരിക്കുകയാണ്. സി പി ഐ ലുള്ളവരും ഈ അടുത്ത് സി പി ഐ ൽ നിന്നും പുറത്തു പോയവരും തമ്മിലാണ് സഘർഷമുണ്ടായത്. സി പി ഐ ലോക്കൽ കമ്മിറ്റി അംഗം പ്രദിപ് സംഘർഷത്തിൽ പരിക്കുപറ്റി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.തൃക്കരിയൂരിൽ തെര ഞ്ഞെടുപ്പു യോഗത്തിൽ പങ്കെടു ത്തു വീട്ടിലേക്കുപോയ സി പി ഐ പ്രവർത്തകനായ പ്രദീപിനെ രാത്രി മർദിക്കുകയായിരുന്നു.  തൃക്കരിയൂർ 7 ആം വാർഡിൽ എൽ ഡി എഫ്‌ ന് രണ്ടു സ്ഥാനാർഥികളാണ് ഉള്ളത്. സി പി ഐ യുടെ സ്ഥാനാർഥിയും സി പി എം പിന്തുണയോടെ മത്സരിക്കുന്ന കേരള കോണ്ഗ്രസ് മാണി വിഭാഗം സ്ഥാനാർഥിയും ഇവർ രണ്ടു കൂട്ടരും എൽ ഡി എഫ്‌ ലേബലിൽ ആണ് വോട്ട് തേടുന്നത്. പ്രചരണ രംഗത്ത് രണ്ടു പേരും  സജീവവുമാണ്. ഇതാണ് സംഘർഷത്തിലേക്കു വഴിമാറിയത്.വാർഡ് 7 കേരള കോൺഗ്രസ്‌ ജോസ് വിഭാഗത്തിന് നൽകണമെന്നാണ് സി പി ഐ (എം )തൃക്കാരിയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ വാർഡ് സി പി ഐ യുടെ സിറ്റിങ് സീറ്റ്‌ ആണെന്നും വാർഡ് വീട്ടു തരില്ലെന്നും ആണ് സി പി ഐ നിലപാട്.  സി പി ഐ ക്കു നെല്ലിക്കുഴി  പഞ്ചായത്തിൽ എൽ ഡി എഫി ന്റെ 4 സീറ്റുകൾ ആണുള്ളത് 1 തൃക്കാരിയൂരും 3 എണ്ണം ചെറുവട്ടൂരും. അണികളും പ്രവർത്തകരും ഏറെയുള്ളത് ചെറുവട്ടൂർ ആണ് ആ 3 സീറ്റു കളും എൽ ഡി എഫ് ഒറ്റ കെട്ടായി മത്സരിക്കാൻ ചെറുവട്ടൂരിൽ ധാരാണയായിട്ടുണ്ട്. തൃക്കാരിയൂരിൽ സി പി എം നേതൃത്വം സി പി ഐ ക്ക് സീറ്റുകൾ നൽകേണ്ടതില്ലന്നാണ് നിലപാട്. ചൊവ്വഴ്ച എൽ ഡി എഫ് സ്ഥാനാർഥികൾ നമ്മനിർദേശപത്രിക നൽകും. നെല്ലിക്കുഴി 7 ആം വാർഡിലെ എൽ ഡി എഫ് ഔദ്ദേഗിക സ്ഥാനാർഥിആരെന്ന് ചൊവ്വാഴ്ചയെ അറിയാനാകൂ.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →