കോതമംഗലം: ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിലെ എല്ലാ സ്ഥാനങ്ങളിലും സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കുന്നതിനും എല്ലാവരെയും വിജയിപ്പിക്കുന്നതിനു വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി എൻഡിഎ നേതൃയോഗം ചേർന്നു.എൻഡിഎ നേതാവും ബിജെപി ജില്ലാ ഉപാധ്യക്ഷനുമായ എംഎൻ ഗോപി യോഗം ഉത്ഘാടനം ചെയ്തു .എൻഡിഎ നിയോജകമണ്ഡലം ചെയർമാൻ മനോജ് ഇഞ്ചൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റും എൻ ഡി എ ജില്ലാ കൺവീനറുമായ എ ബി ജയപ്രകാശ് ,ബി ഡി ജെ എസ് ജില്ലാ സെക്രെട്ടറി അഡ്വ .ശ്രീകുമാർ ,ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി പി സജ്ജീവ് ,ജില്ലാ സെക്രെട്ടറിമാരായ ഇ ടി നടരാജൻ ,ജയകുമാർ വെട്ടിക്കാടൻ ,കേരളാ കോൺഗ്രസ്സ് മണ്ഡലം പ്രഡിഡന്റ് ജോസ് കാട്ടുവള്ളി ,ബി ഡി ജെ എസ് നിയോജകമണ്ഡലം പ്രഡിഡണ്ടും എൻ ഡി എ നിയോജക മണ്ഡലം കൺവീനറുമായ പി എ സോമൻ ,ശിവസേന നിയോജകമണ്ഡലം പ്രഡിഡന്റ് ഉണ്ണികൃഷ്ണൻ കോട്ടപ്പടി എന്നിവർ സംസാരിച്ചു.മന്ത്രി കെ ടി ജലീൽ രാജിവെക്കണം എന്ന് ആവശ്യപ്പെ ട്ടുകൊണ്ട് ഈ മാസം 24ന് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു.