തണ്ണിത്തോട് പാലം പുനർ നിർ മ്മിക്കണം -ബി ജെപി- എം എൽ എ ക്ക് നിവേദനം നൽകി

web-desk -

കോതമംഗലം>>>പിണ്ടിമന -നെല്ലിക്കു ഴി പഞ്ചായത്തുക്കളെ തമ്മിൽ ബന്ധി പ്പിക്കുന്ന തണ്ണിത്തോട് പാലം പുനർനി ർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആന്റണി ജോൺ എം എൽ എ യ്ക്ക് ബിജെപി നിവേദനം നൽകി. അപകടാ വസ്ഥയിലായ തണ്ണിത്തോട് പാലം പു നർനിർമ്മിക്കുന്നതിന് ആവശ്യമായ നപടികൾ സ്വീകരിക്കണമെന്ന് ആവശ്യ പ്പെട്ട് ബിജെപി കഴിഞ്ഞ് ദിവസം ധർണ്ണ നടത്തിയിരുന്നു.ഇതിന്റെ തുടർച്ചയാ യിട്ടാണ് നിവേദനം നൽകിയത്.

പാലത്തിന്റെഅപകടാവസ്ഥ എം എൽ എ യെ ബോധ്യപ്പെടുത്തി.പി ഡബ്ലയു ഡി യുടെ പാലം പണികൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ച് വേണ്ട നടപടി എത്രയും പെട്ടെന്ന് ചെയ്യമെന്ന് എം എൽ എ ഉറപ്പുനൽകിയതായി ബിജെപി പിണ്ടിമന പഞ്ചായത്ത്‌ സമിതി പ്രസിഡന്റും ഏഴാം വാർഡ് മെമ്പറുമായ അരുൺ. കെ.കെ അറിയിച്ചു. എ . എൻ രാമചന്ദ്രൻ നായർ, അനൂപ് എം. ശ്രീധരൻ, സുരേഷ്, റെജി പുലരി എന്നിവരും നിവേദന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.