കോതമംഗലം : കുട്ടമ്പുഴ ടൗണ്‍ അടക്കമുള്ള ജനവാസമേഖലയെ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വനം, വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. 9 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ജനവാസ മേഖലയാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ നിയന്ത്രങ്ങള്‍ക്കു കീഴിലുള്ളത്. ജനവാസ മേഖലയായതിനാല്‍ ഇത് അവിടുത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഇതു തടസമുണ്ടാക്കുന്നുണ്ട്. ഒഴിവാക്കുന്ന മേഖലയ്ക്ക് പകരമായി നേര്യമംഗലം ഭാഗത്തെ വനപ്രദേശം ഏറ്റെടുത്ത് പക്ഷി സങ്കേതത്തോട് കൂട്ടിച്ചേര്‍ക്കും. ഇതിനാല്‍ പക്ഷിസങ്കേതത്തിന്റെ വിസ്തൃതിയിലും കുറവുണ്ടാകില്ല. ഇക്കാര്യത്തില്‍ കേന്ദ്രാനുമതി ലഭിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കോതമംഗത്തു ഫോറെസ്റ്റ് സ്റ്റേഷൻ കോംപ്ലെക്സിന്റെ ഉദ്ഘാടന വേളയിൽ ആണ് മന്ത്രി അറിയിച്ചത്.