കൊച്ചി >>>ആദായ നികുതി റീഫണ്ട് വേണോ… ഈ ലിങ്കിൽ കയറി വിവരങ്ങൾ നൽകിയാൽ മതി തുക ബാങ്ക് അക്കൗണ്ടിൽ എത്തും.കേട്ടപാതി കേൾക്കാത്ത പാതി ലിങ്കിൽ കയറി ചോദിച്ച വിവരങ്ങളെല്ലാം തെറ്റാതെ നൽകി, മൊബൈൽ ഫോണിലേക്ക് ഒ.ടി.പി വന്നതും നൽകി സ്വന്തം അക്കൗണ്ടിലേക്ക് പൈസ എത്തുന്നതും കാത്തിരിക്കുന്നവർക്ക് ലഭിക്കുന്നത് വൻ ദുരന്തം മാണ്. ക്ലിക് ചെയ്ത് വിവരങ്ങൾ നൽകിയാൽ നിങ്ങളുടെ അക്കൗണ്ടിലെ പണം സ്വാഹാ.. ഇത്തരത്തിൽ സൈബർ തട്ടിപ്പ് സംഘങ്ങക്ക് ഇരയായ നിരവധി പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്.ആദായ നികുതി റീഫണ്ട് അംഗീകരിച്ചു എന്ന സന്ദേശം ആയിരിക്കും ആദ്യം ഫോണിൽ എത്തുക. വലിയ തുക റീഫണ്ട് ലഭിക്കുമെന്ന സന്ദേശത്തിൽ അക്കൗണ്ട് നമ്പറും കൊടുത്തിരിക്കും. ആ അക്കൗണ്ട് നമ്പർ ശരിയല്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് അക്കൗണ്ട് വിവരങ്ങൾ തിരുത്തി നൽകാൻ ആവശ്യപ്പെടും. തെറ്റായ നമ്പർ ആയിരിക്കും അതിൽ നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പലരും അതിൽ പ്രവേശിച്ച് ശരിയായ വിവരങ്ങൾ തിരുത്തി നൽകാൻ മുതിരും.ഇതോടെ തട്ടിപ്പിൻറെ ആദ്യഘട്ടം നാം പിന്നീടും. മെസ്സേജിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ എത്തുന്നത് ആദായനികുതിവകുപ്പിൻേറ തെന്ന് തോന്നിപ്പിക്കുന്ന ലോഗോയും മറ്റും പ്രദർശിപ്പിക്കുന്ന വ്യാജ വെബ്സൈറ്റിലേക്കായിരിക്കും. ഇതിൽ അക്കൗണ്ട് വിവരങ്ങളും ആധാർ, പാൻ, വ്യക്തിവിവരങ്ങളും നൽകി മുന്നോട്ടുപോകാം. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഉള്ളതിന് സമാനമായാണ് കാര്യങ്ങൾ ചോദിക്കുന്നത്. വിവരങ്ങളെല്ലാം നൽകിയശേഷം ഉറപ്പാക്കുന്നതിനായി രജിസ്റ്റേഡ് മൊബൈൽ ഫോണിലേക്ക് ഒ.ടി.പി നൽകുമെന്ന് അറിയിക്കും. അതുപ്രകാരം മൊബൈൽ ഫോൺ നമ്പർ നൽകി ഒ.ടി.പി വരുന്നതിനായി കാത്തിരിക്കും. വൈകാതെ ഫോണിലേക്ക് ഒ.ടി.പി വരും. ഒ.ടി.പി ടൈപ്പ് ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പോയിരിക്കും. മൊബൈലിലേക്ക് എസ് എം എസ് , ഇ-മെയിൽ , വാട്സ് ആപ്പ് വഴിയും ഇത്തരം സന്ദേശങ്ങൾ വരുന്നുണ്ട്.റീഫണ്ട് തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുകയാണ് ആദായനികുതിവകുപ്പ് ചെയ്യുന്നത്. റീഫണ്ട് വേഗം ലഭിക്കുവാൻ വകുപ്പിൽ നിന്നുള്ള മെയിലുകൾക്ക് മറുപടി നൽകണം. നികുതി വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ / ഫോൺ നമ്പറിലേക്കോ ആയിരിക്കും വിവരങ്ങൾ അറിയിക്കുന്നത്. ഔദ്യോഗികമായവ തിരച്ചറിഞ്ഞു, തട്ടിപ്പുകൾക്കെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിക്കുന്നു.