പെരുമ്പാവൂർ: അങ്കമാലി കറുകുറ്റി കാർമൽ ധ്യാനകേന്ദ്രം കോവിഡ് കെയർ സെൻ്ററിൽ നിന്നും വാതിൽ തകർത്ത് രക്ഷപ്പെട്ട റിമാൻ്റ് പ്രതി വടയമ്പാടി ചെമ്മല കോളനി കുണ്ടേലിക്കുടി വീട്ടിൽ സുരേഷിനെ (ഡ്രാക്കുള സുരേഷ്) പോലീസ് കണ്ടന്തറയിലെ വാടക വീട്ടിൽ നിന്നും ഇന്നലെ രാത്രി 9 മണിയോടെ സാഹസികമായി പിടികൂടി. പോലീസിനെ അക്രമിച്ച സുരേഷിനെ ബലം പ്രയോഗിച്ചാണ് പോലീസ് കീഴ്പ്പെടുത്തിയത്.
കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ഡ്രാക്കുള സുരേഷിനെ പിടികൂടി തടവിലാക്കി ഇരുപത്തിനാല് മണിക്കൂർ തികയും മുൻപ് രണ്ടു പ്രാവശ്യമാണ് രക്ഷപ്പെടുന്നത് , നിരീക്ഷണത്തിൽ താമസിപ്പിച്ച സുരേഷും ബൈക്ക് മോഷണ കേസിൽ റിമാൻ്റിലായ പ്രതി കണ്ണൂർ അയ്യപ്പമഠം ഷഫീക്കിൻ്റെ മകൻ മിഷാൽ (22) ചേർന്ന് രക്ഷപ്പെട്ടത്. വാതിൽ തകർത്ത് വാർക്കയുടെ മുകളിൽ കയറിയാണ് ഇരുവരും രക്ഷപ്പെട്ടത്.20 ഓളം കേസുകളിൽ പ്രതിയായ സുരേഷിനെ ബുധനാഴ്‌ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ ഒരു കടയിൽ നിന്നും പണം മോഷ്ടിച്ച കേസിലാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.തുടർന്ന് രാത്രി കോവിഡ് നിരീക്ഷണത്തിനായി കറുകുറ്റി കോവിഡ് കെയർ സെൻ്ററിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നുംഇയാൾ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട മോഷ്ടാവിനെ പെരുമ്പാവൂർ മേപ്രത്ത് പടിയിലുള്ള ഒരു വീട്ടിൽ നിന്നും വ്യാഴാഴ്ച പുലർച്ചെ പിടികൂടുകയുമായിരുന്നുപിന്നീട് ഉച്ചയോടെയാണ് കറുകുറ്റി യിൽ ഉള്ള നിരീക്ഷണ സെൻററിൽ വീണ്ടും പാർപ്പിച്ചത്, ഇവിടെ നിന്നുമാണ് വീണ്ടും പ്രതി മറ്റൊരു പ്രതിയുമായി ചാടി പോയത്.കൂട്ട് പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി