കോതമംഗലം: ദിവസേന നൂറു കണക്കിന് വാഹനങ്ങൾ പോകുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡ് പൊട്ടിപൊളിഞ്ഞു ചെളി കുളമായി മാറിയിട്ട് മാസങ്ങളായി. കാൽ നട യാത്ര പോലും ദുഷ്ക്കരമായി തീർന്നിരിക്കുകയാണ്. തകർന്ന് സഞ്ചാര യോഗ്യമല്ലാതായ തട്ടേക്കാട് – കുട്ടമ്പുഴ റോഡ് നന്നാക്കാത്തതിൽ പ്രതിക്ഷേധിച് കോൺഗ്രസ് കടലാസ് വഞ്ചി ഇറക്കി പ്രതിക്ഷേധിച്ചു. കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ, ജില്ലാ പഞ്ചായത്തംഗം സൗമ്യ ശശി,കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി. ജെ. എൽദോസ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സിബി. കെ. എ, നേതാക്കളായ ജോസഫ് രഞ്ജിത്, സിമിലേഷ് എബ്രഹാം, ആഷ്‌ബിൻ ജോസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.