കോതമംഗലം>>>കോട്ടപ്പടി പഞ്ചായ ത്തിലെ തകര്‍ന്ന കനാല്‍ബണ്ട് റോഡുകള്‍ അടിയന്തരമായി റീടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണ മെന്ന് കേരള കോണ്‍ഗ്രസ് (എം) കോട്ടപ്പടി മണ്ഡലം പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയോജക മണ്ഡലത്തിലെ മുഴുവന്‍ കനാല്‍ബണ്ട് റോഡുകളും ടാര്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം പൊട്ടിപൊളിഞ്ഞ് കാല്‍മട യാത്രക്കുപോലും സാധ്യമല്ലാത്ത അവസ്ഥയിലാണ്. ജനപ്രതിനിധികള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും നാളിതുവരെ ഇതിന് പരിഹാരം കാണാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. അടിയന്തരമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി പാര്‍ട്ടി രംഗത്ത് വരുമെന്ന് യോഗം മുന്നറിയപ്പുനല്‍കി. പഞ്ചായത്തിലെ പ്ലാമുടി- വാവേലി മേഖലകളില്‍ കാട്ടാന ശല്യം അതിരൂക്ഷമായിരിക്കുകയാണ്. ഇതിന് പരിഹാരം കാണാനുള്ള യാതൊരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നാളിതുവരെ ഉണ്ടാകാത്തിലും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച രണ്ട് വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ കണ്ടെത്തി യുഡിഎഫ് ന് ശക്തി പകര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. മണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റ് ബേബി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ച പ്രവര്‍ത്തക യോഗം മുന്‍ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു എ.ടി. പൗലോസ്, ജോമി തക്കേക്കര, ബിനോയി ജോസഫ്, റെജി പുല്ലുവഴിച്ചാല്‍, ജെ.വി. എല്‍ദോസ്, സി.യു ഏലിയാസ്, പി.വി. പൗലോസ്, എം.എസ്. ദോവരാജന്‍, കെ.വി. കുര്യാക്കോസ്, എ.സി. രാജേന്ദ്രന്‍നായര്‍, കെ.കെ. എബ്രാഹം, റോയി മാണി എന്നിവര്‍ സംസാരിച്ചു.