Type to search

ഡ്രാക്കുള സുരേഷ് വീണ്ടും ചാടി;മുന്നാം വട്ടമാണ് രക്ഷപ്പെടുന്നത്

Crime Kerala

രക്ഷപ്പെടുന്നത്കൊച്ചി>>> കളമശേരി കോവിഡ് സെ ന്ററില്‍ നിന്ന് കോവിഡ് രോഗിയായിരിക്കെയാണ് ഇത്തവണത്തെ രക്ഷപ്പെടൽ. കളവു കേസിനെ തുടർന്ന് കറുകുറ്റി കൊവിഡ് സെന്ററിൽ നിന്ന് രണ്ട് വട്ടം ചാടിയ സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് കളമശേരിയിലേക്ക് മാറ്റിയത് ഇത് മൂന്നാം വട്ടമാണ്  രക്ഷപ്പെടുന്നത്. പോലീസിനെ വെട്ടിച്ച് ഡ്രാക്കുള വീണ്ടും തടവ്ചാടിയത്  ഉന്നതലങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.  തണ്ടേക്കാട്  കടയില്‍ നടന്ന മോഷണ കേസില്‍ പിടിയിലായ ഇയാള്‍ മൂന്നാം വട്ടമാണ് മുങ്ങുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നത്. കഴിഞ്ഞ 22ന് പിടിയിലായ ഇയാളെ 23ന് രാത്രി കറുകുറ്റി കാര്‍മല്‍ ധ്യാന കേന്ദ്രം കോവിഡ് കെയറിലെത്തിച്ചിരുന്നു. പ്രതിയുടെ തയ്യിലെ വിലങ്ങഴിക്കുന്ന സമയത്ത് പൊലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. 24ന് പുലര്‍ച്ചെ വെങ്ങോല ടാങ്ക് സിറ്റിയിലെ വാടക വീട്ടില്‍ നിന്ന് പൊലീസ് പിടികൂടി വീണ്ടും കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചെങ്കിലും രാത്രി കടന്നു കളയുകയായിരുന്നു.പൊലീസ് സംഘം വലവിരിച്ചതിനെ തുടര്‍ന്ന് വീണ്ടും കസ്റ്റഡിയിലായിലെടുക്കുകയായിരുന്നു. മതില്‍ ചാട്ടത്തിനിടെ പരിക്കേറ്റ പ്രതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് കോവിഡ് സ്ഥിതീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളമശേരിയിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ നിന്നാണ് ഇന്ന് രാവിലെ ചാടിയത്. കോവിഡ് സ്ഥിതീകരിച്ചതോടെ പൊലീസും ഇയാളില്‍ നിന്ന് അകലം പാലിച്ചിരുന്നു. കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാം വട്ടം പിടികൂടാനുണ്ടായിരുന്ന ഉദ്യോഗസ്ഥരും ആശങ്കയിലായിരുന്നു. മൂന്നാം വട്ടവും ഇയാള്‍ ചാടിയതോടെ പൊലീസിന് തലവേദനയായി. രോഗിയായതിനാല്‍ ഇയാളെ പിടികൂടുകയെന്നത് വെല്ലുവിളിയാണ്. മറ്റൊരു കേസിലെ പ്രതിയുമൊത്താണ് രണ്ടാം വട്ടം ചാടിയത്. ഇയാളും പിടിയിലായിരുന്നു. ഇത്തവണത്തെ ഡ്രാക്കുള സുരേഷിന്റെ മുങ്ങല്‍ ഉന്നത തലത്തില്‍ പോലും ചര്‍ച്ചയാകും

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.