ഡോ: ജോസഫ് മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ മിസോറാം ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ളയുടെ അനുശോചനം

സ്വന്തം ലേഖകൻ - - Leave a Comment

ഐസ്വാൾ(മിസോറാം)>>> ക്രിയാശ ക്തിയും ജ്ഞാന ശക്തിയും ഇച്ഛാശ ക്തിയും സംഗമിച്ച സ്ഥിതപ്രജ്ഞനായ കർമ്മയോഗിയെയാണ് മാർത്തോമാ സഭാ അധ്യക്ഷൻ ഡോ.ജോസഫ് മെത്രാപ്പൊലീത്തയുടെ വേർപാടോടെ നഷ്ടമായതെന്ന് മിസോറാംഗവർണർ പി.എസ് ശ്രീധരൻ പിള്ള അനുശോചന സന്ദേശത്തിൽ പറഞ്ഞു. സാമൂഹ്യ സേവനവും ആത്മീയതയിലൂന്നിയ മനുഷ്യ നിർമ്മിതിയും ജീവിത വൃതമാക്കിയ അദ്ദേഹം കഠിനാദ്ധ്വാനവും നിരന്തര യാത്രയും നടത്തി മാർത്തോമ സഭയെ ലോകമെമ്പാടും വ്യാപിപ്പിക്കാൻ ശമിച്ച വ്യക്തിത്വത്തിന്നുടമയാണ്. എഴുത്തിന്റെ വീഥിയിൽ എനിക്ക് എന്നും അദ്ദേഹം പ്രോത്സാഹനം നൽകിയിരുന്നു. 2016 ൽ ചെങ്ങന്നൂരിൽ ഞാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരിക്കെ എന്റെ പുസ്തകം പ്രകാശനം ചെയ്യാൻ അദ്ദേഹം തയ്യാറായതു ഞാനോർക്കുന്നു. ഇന്ത്യൻ ജനതയുടെ സപ്ത സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ടപ്പോൾ അടിയന്തരാവ സ്ഥ ക്കെതിരെ  ശബ്ദമുയർത്തുകയും അടിയന്തരാവസ്ഥ പിൻവലിക്കണമെന്നു ധീരമായി ആവശ്യപ്പെടുകയും ചെയ്ത മത നേതാക്കളിൽ പ്രഥമ ഗണനീയനാണ് ഡോ.ജോസഫ് മാർ മെത്രാപ്പൊലീത്ത. ശ്രീ നരേന്ദ്ര മോദി രണ്ടാം തവണ പ്രധാനമന്ത്രി പദം ഏറ്റെടുത്ത സത്യപ്രതിജ്ഞാച്ചടങ്ങിൽ എന്നോടൊപ്പമാണ് അദ്ദേഹം ഡൽഹിയിലേക്ക്  വന്നത്. ജീവിതത്തിലു ടനീളം തളർച്ച യറിയാത്ത ഒരു പോരാളിയായിരു രുന്നു മെത്രാപ്പൊലീത്ത. കൊറോണ ശമിച്ച ശേഷം മിസോറാമിൽ വരാമെന്നും രാജ്ഭവനിൽ അതിഥിയായി താമസിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നത് നടപ്പാക്കാനാവാതെ പോയതിൽ എനിക്ക് വേദനയുണ്ട്.ഡോ: ജോസഫ് മാർ മെത്രാപ്പൊലീത്തയുടെ വേർപാടിൽ ദു:ഖ മനസ്സോടെ അനുശോചനം രേഖപ്പെടുത്തുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *