
സംസ്കാര സാഹിതി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങോലയിലെ ഡോക്ടറേറ്റ് നേടിയ അഭിമാന താരങ്ങളായ സവിൻ വിശ്വനാഥൻ, കെ.കെ. ഉണ്ണിമായ , എയ്ഞ്ചൽ അന്ന സഖറിയ എന്നിവർക്ക് പൊന്നാടയും പുരസ്കാരങ്ങളും നൽകി ബെന്നി ബഹനാൻ MP ആദരിച്ചു. തന്റെ അയൽ വാസികൾ കൂടിയായ യുവ പ്രതികളുടെ ഗവേഷണ സേവനങ്ങൾ മഹാമാരിയുടെ കാലത്ത് സമൂഹത്തിന് പ്രയോജനപ്പെടട്ടെയെന്ന് ആശംസിച്ചു. നോർവീജയൻ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിംഗിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി പോസ്റ്റ് ഡോക്ടറൽ ഫെലോയായ സവിൻ വിശ്വനാഥൻ, കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കെ.കെ. ഉണ്ണിമായ , ഡൽഹി AIMS ൽ നിന്നും ഫിസിയോളജിയിൽ ഡോക്ടറേറ്റ് നേടുകയും പോസ്റ്റ് ഡോക്ടറൽ ഫെലോയുമായ അന്ന എയ്ഞ്ചൽ സഖറിയ എന്നിവർക്കായിരുന്നു പുരസ്കാരസമർപ്പണം. സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ അജിത് കടമ്പനാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കിൽജി കൂളിയാട് സ്വാഗതമാശംസിച്ചു. ബ്ലോക്ക് കോൺ. പ്രസി. ഷാജി സലിം, MP സതീശൻ, എൽദോമോ സസ്, രാജു മാത്താറ, എം.കെ.ഖാലിദ്, എം.എം.ഷാജഹാൻ, അലി മൊയ്തീൻ, എൽദോ കെ.പീറ്റർ , ബിനു മണലിക്കുടി, CP ഗോപാലകൃഷ്ണൻ, എൽദോ മൂട്ട മോളം, ചെറിയാൻ പുത്തൻ പുരക്കൽ, കെ.പി. ഏലിയാസ് എന്നിവർ സംസാരിച്ചു.

Follow us on