ഡീൻ കുര്യാക്കോസ് എംപി യുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് കട്ടപ്പനയിൽ തുടക്കമായി

സ്വന്തം ലേഖകൻ - - Leave a Comment

കട്ടപ്പന>>>ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന്  ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി നടത്തുന്ന  അനശ്ചിതകാല നിരാഹാര സമരത്തിന് കട്ടപ്പനയിൽ  തുടക്കമായി. കട്ടപ്പന മുനിസിപ്പൽ മൈതാനിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു. 
ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡി.എഫ് നേതാക്കളായ   പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി. ജോൺ എന്നിവർ ഓൺലൈനിലൂടെയും, പി. ജെ. ജോസഫ് എം എൽ എ നേരിട്ടും  അഭിസംബോധന ചെയ്ത് സംസാരിച്ചു.1964-ലെ ഭുപതിവ് നിയമമനുസരിച്ച് പതിച്ചുകിട്ടിയ ഭൂമിയുടെ വിനിയോഗത്തിന് ഇടുക്കി ജില്ലയിൽ മാത്രമായി സംസ്ഥാന സർക്കാർ 22.08.2019, 20.09.2019 തീയതികളിൽ ഇറക്കിയ വിവാദ ഉത്തരവുകൾ പിൻവലിച്ച്  1964, 1993 ഭൂപതിവ് ചട്ടങ്ങളും നിയമങ്ങളും ഭേതഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അനശ്ചിതകാല നിരാഹാര സമരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജില്ലയിലെ പ്രമുഖ കോണ്ഗ്രസ് നേതാക്കളും യുഡിഎഫ് നേതാക്കളും അണിനിരന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *