ഡീക്കൺ ടോണി മേതല രക്ത ദാനത്തിലും മുൻപന്തിയിൽത്തന്നെ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>കഴിഞ്ഞ 25 വർഷത്തിനുള്ളിൽ 73 പേർക്ക് സ്വന്തം രക്തം നൽകി ജീവൻ നിലനിറുത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് സാഹിത്യകാരനും  കവിയും    അഭിനേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡീക്കൺ ടോണി മേതല ഓൾ കേരള ബ്ലഡ് ഡോണേഴ്സിലൂടെയും തന്റെ സ്വന്ത വാട്ട് സപ്പ് ഗ്രൂപ്പായ ജെ.എസ്.സി കേരള ബ്ലഡ് ഡോണേഴ്സിലൂടെയും  മറ്റ് വ്യക്തികളിലൂടെയും അനേകർക്ക് രക്തം നൽകുവാൻ കഴിഞ്ഞു. അതിന്‌യാതൊരു പ്രതിഫലവും വാങ്ങാറില്ല. തന്നെയുമല്ല രക്തത്തിന് ആവശ്യം വരുമ്പോൾ ആദ്യം വിളിക്കുന്നത് ഡീക്കൺ ടോണി മേതലയെയായിരിക്കും. അദ്ദേഹത്തിന്റെ എടുക്കാൻ പറ്റിയില്ലങ്കിൽ മറ്റ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് അവരുടെ ആവശ്യം നടത്തിക്കൊടുക്കുന്നു. അദ്ദേഹം 43 പുസ്തകങ്ങൾ : 1000 ത്തിലധികം ലേഖനങ്ങൾ : കഥകൾ കവിതകൾ ചരിത്ര പുസ്തകങ്ങൾ ഭക്തി ഗാന ആൽബങ്ങൾ എല്ലാം രചിച്ചിട്ടുണ്ട്. ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനത്തിലും മുന്നിട്ടുനിൽക്കുന്നു ഒട്ടേറെ അവാർഡുകളും പുരസ്കാ രങ്ങളും ആദര പുകളും ലഭിച്ചിട്ടുണ്ട് നമ്മൾ വയർ നിറയെ മൂന്നു നേരവും നാലു നേരവുംഭക്ഷണം കഴിക്കുമ്പോൾ അയൽപക്കത്തെ പാവങ്ങൾ ഒരു നേരമെങ്കിലും കഴിച്ചോ എന്ന് അറിയേണ്ടതായ ഉത്തരവാദിത്വം എല്ലാമനുഷ്യർക്കും ഉണ്ട് എന്നതാണ് അദ്ദേഹത്തിന്റെ തത്വം. കഴിഞ്ഞ കോ വീഡ് കാലങ്ങളിൽ കോവീഡ് ബാധിച്ചവരുടെ ഭവനങ്ങളിൽ ആവശ്യമുള്ള സാധനങ്ങൾ എത്തിക്കുവാനും കോവീഡ് സെന്ററുകൾ സന്ദർശിച്ച് പണവും മറ്റ് സാധന സാമഗ്രികൾ എത്തിക്കുന്നതിനും അദ്ദേഹം വിജയിച്ചിട്ടുണ്ട്.

 തന്റെ ജീവൻ നിലനിറുത്തുന്നതിന് രക്തം ഒരുമുഖ്യ പങ്ക് വഹിക്കുന്നുണ്ട്. നാം ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർക്കു കൂടി എന്തെങ്കിലും പ്രയോചനപ്പെടണം. നാം ജീവിച്ചിരിക്കുമ്പോൾ നമുക്ക് മറ്റുള്ളവർക്കു വേണ്ടി ചെയ്യാവുന്ന ഏറ്റയും പരമ പ്രധാനമായ ഒരു കാര്യമാണ് രക്ത ദാനം. നമ്മുടെ അൽപം രക്തം കൊണ്ട് ഒരാളുടെ ജീവൻ നിലനിറുത്തുവാൻ കഴിയുമ്പോൾ നമുക്ക് വളരെ സന്തോഷനും അയാൾക്കും കുടുംബത്തിനും അതിലേറെ സന്തോഷം നൽക്കുന്നു മുണ്ട്. വിവിധ തരത്തിലുള്ള അപകടങ്ങൾ ഡെലിവറി ഓപ്പറേഷൻ ബ്ലീഡിംഗ് ഡയാലിസിസ് തുടങ്ങിയിട്ടുള്ള ഒട്ടേറെ ആവശ്യങ്ങൾക്ക് ബ്ലഡ്‌ ആവശ്യമായി വരുന്നു അത്യാവശ്യം വരുന്ന സമയങ്ങളിൽ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം കിട്ടിയെന്നു വരില്ല ആ സമയത്താണ് വീട്ടുകാർ ഓടുന്നത്. അപ്പോഴാണ് നമ്മുടെ ആവശ്യം വരുന്നതും. രക്തം കൊടുക്കേണ്ടതിന് പകരം കൊടുക്കുവാൻ മറ്റൊന്നിനും കഴിയില്ല മനുഷ്യരക്തം തന്നെ വേണം തന്നെയും ല്ല അതാതു ഗ്രൂപ്പു തന്നെയും വേണം.ആർക്കാണ് എപ്പോഴാണ് ഒരു അപകടം ഉണ്ടാക്കുന്നതെന്നോ രക്തം ആവശ്യം വരുന്നതെന്നോ ആർക്കും പറയുവാനോ പ്രവചിക്കുവാനോ കഴിയില്ല നാം രക്തം നൽകുവാൻ തയ്യാറായി ചെയ്യുമ്പോൾ അവരിലുണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. എന്തും ചെയ്യാൻ തയ്യാറായിട്ടാണവർ നിൽക്കുന്നതും. എന്നാൽ അതിന് പ്രതിഫലം ഒന്നും വാങ്ങാറുമില്ല.
സാധാരണ ചിലമനുഷ്യർക്ക് രക്തം നൽകുവാൻ ഭയമാണ്. എന്നാൽ ഒന്നും ഭയക്കേണ്ടതായ ആവശ്യം ഒന്നും ഇല്ല : നമ്മുടെ ശരീരത്തിൽ നിന്ന് ഒരു കുപ്പി രക്തം എടുക്കുമ്പോൾ ഉടൻ തന്നെ രക്തം ഉണ്ടാവുകയും അത് ശുദ്ധികരിക്കുകയും ചെയ്യുന്നു നാലു മാസം കൂടുമ്പോൾ രക്തം എടുക്കാം. അതിന് ഭയപ്പെടേണ്ടതായ ആവശ്യമില്ല. 16 നും 60 നും മദ്ധ്യേ പ്രായമുള്ളവരുടെ രക്തം എടുക്കാം. എന്നാൽ ആരുടെയെല്ലാം രക്തം എടുക്കാൻ പാടില്ലാത്തത് എന്ന് നമുക്ക് പരിശോധിക്കാം. മഞ്ഞപ്പിത്തം വന്ന വ്യക്തികൾ ഒരുവർഷത്തേക്ക് കൊടുക്കരുത്. മലമ്പനി വന്ന വർ മൂന്നു വർഷത്തേക്കും. കൊടുത്തരുത്. ക്യാൻസർ , ചുഴലി അപസ്മാരം രക്തസ്രാവമുള്ളവർ പ്രമേഹം  ഹൃദ്രോഗങ്ങൾ ശരീരം മെലിഞ്ഞവർ ക്ഷയം കുഷ്ടം വൃക്ക രോഗം ആസ്മ എയ്ഡ്സ് മാനസീക രോഗികൾ തുടങ്ങിയിട്ടുള്ളവരുടെ ഒരു കാരണവശാലും രക്തം ദാനം ചെയ്യരുത്. മേജർ ഓപ്പറേഷൻ നടത്തിയിട്ടുള്ളവർ ഒരു വർഷത്തേക്കും ടൈഫോയ്ഡ് വന്ന വർ ഒരു വർഷത്തേക്കും മലേറിയ വന്ന വർ മൂന്നു വർഷത്തേക്കും ചിക്കൻ പോക്സ് വന്ന വർ 4 മാസത്തേക്കും കൊടുക്കരുത്. മുലയൂട്ടുന്ന അമ്മമാർ പേപ്പട്ടി വിഷത്തിന് കുത്തിവെപ്പ് നടത്തിയവർ ഒരു വർഷത്തേക്കും കൊടുക്കരുത്. ഇങ്ങനെയുള്ള കാര്യങ്ങൾ നാം ശ്രദ്ധിച്ചാൽ മതി. നമ്മുടെ രക്തം കൊണ്ട് അനേകർ ജീവിക്കട്ടെ. അനേകർക്ക് നമ്മെക്കൊണ്ട് ഇങ്ങനെയെങ്കിലും ഒരുപ്രയോജനം മുണ്ടാകട്ടെ . രക്തം ദാനം ചെയ്യു . ജീവൻ രക്ഷിക്കൂ .

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →