ഡി.സി.സി പ്രസിഡന്റ് : ചര്‍ച്ചകള്‍ സജീവം സി.എസ്.ശ്രീനിവാസന് സാദ്ധ്യതയേറുന്നു

ന്യൂസ് ഡെസ്ക്ക് -

തൃശൂര്‍ >>> ജില്ലയില്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ സജീവമായി. സംസ്ഥാനത്തെ മുഴുവന്‍ ഡി.,സി.സി പ്രസിഡന്റുമാരും മാറുമെന്ന് ഉറപ്പായതോടെ അടുത്തിടെ നിയമിതനായ എം.പി വിന്‍സന്റും മാറുമെന്ന് ഉറപ്പായി. പല പേരുകളും പ്രചരിക്കുന്നുണ്ടെങ്കിലും ഗ്രൂപ്പിനതീതമായി സാധാരണ പ്രവര്‍ത്തകരുടെ പിന്തുണയുള്ളയാളായിരിക്കണം പ്രസിഡന്റെങ്കില്‍ സി.എസ്സ് ശ്രീനിവാസന്റെ പേരിനായിക്കും മുന്‍തൂക്കം. 10 വര്‍ഷം കെ.എസ്.യു പ്രസിഡന്റ് 17 വര്‍ഷക്കാലം ഡി.സി.സി സെക്രട്ടറി, 16 വര്‍ഷക്കാലം മെംബര്‍ മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പാരമ്ബര്യം. ഇടതുപക്ഷ കോട്ടയായ കാനാട്ടുകരയില്‍ നിന്നും ജയിച്ച എക ഡി.സി.സി ഭാരവാഹിയായിട്ടും ഗ്രൂപ്പ് പോരിന്റെ പേരില്‍ 1 വര്‍ഷക്കാലം പോലും മേയര്‍ സ്ഥാനത്തേക്ക് സി.എസ്സ് ശ്രീനിവാസനെ പരിഗണിച്ചില്ല. ആരോഗ്യ സ്റ്റാന്‍ സിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ലാലൂര്‍ മാലിന്യ പ്രശ്‌നം ശാശ്വതമായി പരിഹരിച്ചു. വയലാര്‍ രവിയുടെ കൂടെ പ്രവര്‍ത്തിച്ചുവെന്നതാണ് ന്യൂനത 2009 ല്‍ വയലാര്‍ രവി ഗ്രൂപ്പ് അവസാനിച്ചെങ്കിലും ഇപ്പോഴും അതിന്റെ പേരില്‍ വേട്ടയാടല്‍ തന്നെ. കൊടുങ്ങല്ലൂരില്‍ സ്ഥാനാര്‍ത്ഥിയായി അവസാനം വരെ പരിഗണിച്ചെങ്കിലും സ്ഥാനാര്‍ത്ഥിയാക്കിയില്ല.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →