ഡി.വൈ.എഫ്.ഐ. വേങ്ങൂര്‍ മേഖലാകമ്മിറ്റി നേതൃത്വത്തില്‍ ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പെരുമ്പാവൂര്‍ ഡി.വൈ.എഫ്.ഐ. വേങ്ങൂര്‍ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യത്ത് തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് ഇരുചക്രവാഹനങ്ങള്‍ തള്ളിക്കൊണ്ട് കോവിഡ് മാനദണ്ഡങ്ങള്‍പാലിച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വേങ്ങൂര്‍ പെട്രോള്‍ പമ്പില്‍ അവസാനിച്ച പ്രകടനം ഡി.വൈ.എഫ്.ഐ. പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് അരുണ്‍ പ്രശോഭ് ഉദ്ഘാടനം ചെയ്തു.
തുടര്‍ച്ചയായ വിലവര്‍ദ്ധനവില്‍ രാജ്യത്ത് പെട്രോളിന് 8.93 രൂപയും ഡീസലിന് 8.43 രൂപയും വര്‍ദ്ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലകുറഞ്ഞിരിക്കുമ്പോഴും ഇന്ത്യയില്‍ മാത്രമുള്ള ഇന്ധന വിലവര്‍ദ്ധനവ് നരേന്ദ്ര മോദി സര്‍ക്കാരിന് ഇന്ത്യന്‍ ജനതയോട് യാതൊരുവിധ പ്രതിബദ്ധതയും ഇല്ല. മോദി സര്‍ക്കാരിന്റെ ദുര്‍ഭരണം മൂലം ജീവിത മാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ട ജനതയെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഇന്ധനവില വര്‍ധന പിന്‍വലിക്കണമെന്നും പെട്രോള്‍ ഡീസല്‍ വില നിര്‍ണയ അവകാശം പെട്രോളിയം കമ്പനികളില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രക്ഷോഭം നയിക്കുകയും ഈ ആവശ്യമുന്നയിച്ചു സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *