ഡിസ്ട്രിക് ഗ്രീൻ ചാമ്പ്യൻ അവാർ ഡ് തിളക്കത്തിൽ എം. എ കോളേജ്

web-desk -

കോതമംഗലം>>>കേന്ദ്ര വിദ്യാഭ്യാസ മ ന്ത്രാലയത്തിന്റെ കീഴിലുള്ള മഹാത്മാ ഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ,സ്വച്ഛ്താ ആക്ഷ ൻ പ്ലാൻ എന്നിവർ ഏർപ്പെടുത്തിയ പ്രഥ മ ഡിസ്ട്രിക്ട് ഗ്രീൻ ചാമ്പ്യൻ അവാർഡ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. പുരസ്‌കാരം എറണാകുളം അസ്സി. കളക്ടർ സച്ചിൻ കുമാർ യാദവ് ഐ എ എസിൽ നിന്ന് എം. എ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിര, അക്കാദമിക് ഡീൻ ഡോ. എം എസ് വിജയകുമാരി എന്നി വർ ചേർന്ന് ഏറ്റുവാങ്ങി.

എറണാകുളം ജില്ലയിൽ നിന്ന് ഈ നേട്ടം കൈവരിച്ച ഏക കോളേജാണ് കോതമംഗലം മാർ അത്തനേഷ്യസ്.
പരിസ്ഥിതി സംരക്ഷണം, ജല സംര ക്ഷണം,മാലിന്യ സംസ്കരണം ,ആരോ ഗ്യ പരിപാലനം,ഊർജ സംരക്ഷണം എന്നീ മേഖലയിലും, ഇതിനു പുറമെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങ ളിലും എം. എ കോളേജ് കാഴ്ചവെച്ച മികച്ച പ്രകടനത്തിനാണ് ഈ അവാ ർഡ്.

പുരസ്കാരദാനചടങ്ങിനോടനുബന്ധിച്ചു നടന്ന ഓൺലൈൻ സെമിനാറിൽ മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ ചീഫ് പ്രോഗ്രാം ഓഫീസർ ജെ. സായ് സുധീർ കുമാർ, ഡോ. ദീപു വര്ഗീസ്, ഡോ. മഞ്ജു കുര്യൻ, പ്രൊഫ. ഷാരി സദാശിവൻ എന്നിവർ പങ്കെടുത്തു.