ഡല്‍ഹി കലാപക്കേസില്‍ യച്ചൂരിയെ പ്രതി ചേര്‍ത്തിട്ടില്ല: റിപ്പോർട്ട് തള്ളി പൊലീസ്

web-desk - - Leave a Comment


ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി യച്ചൂരി അടക്കമുള്ളവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്. പ്രതിയുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകള്‍ ഉള്ളതെന്ന് വിശദീകരണം.
യച്ചൂരി അടക്കം പ്രമുഖരെ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം സമർപ്പിച്ചെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ആക്ടിവിസ്റ്റ് അപൂർവാനന്ദ് എന്നിവരുടെ പേരും അനുബന്ധ കുറ്റപത്രത്തിലുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.
അതേസമയം, പ്രതിപക്ഷ ശബ്ദങ്ങളെ അധികാര ദുർവിനിയോഗം നടത്തി ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സീതാറാം യച്ചൂരി പ്രതികരിച്ചു. ഈ അടിയന്തരാവസ്ഥയെ പരാജയപ്പെടുത്തും. ഭീഷണിപ്പെടുത്താനുളള ബിജെപിയുടെ ശ്രമങ്ങൾ വിലപ്പോവില്ലെന്നും പൗരത്വ നിയമം ഉൾപ്പടെയുള്ള വിവേചന നീക്കങ്ങളെ എതിർക്കുമെന്നും യച്ചൂരി ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *