ട്വന്റി 20യുടെ വ്യാപക അഴിമതി: കിഴക്കമ്ബലത്ത് സമരശൃംഖല

web-desk -

കിഴക്കമ്ബലം >>> ട്വന്റി 20 ഭരണസമിതിയുടെ അഴിമതിക്കെതിരെ സിപിഐ എം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില് വെള്ളിയാഴ്ച സമരശൃംഖല സംഘടിപ്പിക്കും. രാവിലെ 10ന് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആര് മുരളീധരന് ഉദ്ഘാടനം ചെയ്യും. അനധികൃത നിര്മാണപ്രവര്‍ത്തനങ്ങള്ക്കും അഴിമതിക്കുമെതിരെയാണ് സമരം.

പഞ്ചായത്ത് നിയമങ്ങളോ ചട്ടങ്ങളോ പാലിക്കാതെ നടക്കുന്ന നിര്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. സ്വകാര്യലാഭത്തിനുവേണ്ടി സൗകര്യപ്രദമായവിധം മാറ്റങ്ങള് വരുത്തി നടത്തിയ നിര്മാണപ്രവര്ത്തനങ്ങളുടെ തുക കൈമാറാനാകില്ലെന്ന് തദ്ദേശഭരണവകുപ്പ് കരാറുകാരെ അറിയിച്ചിട്ടുണ്ട്. വിവിധ റോഡുകളുടെ നിര്മാണം പൂര്ത്തിയാക്കിയത് അസിസ്റ്റന്റ് എന്ജിനിയറുടെയോ, ഓവര്സിയറുടെയോ മേല്നോട്ടമില്ലാതെയാണ്. അപാകതയെ തുടര്ന്ന് നിര്മാണം നിര്ത്താന് ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് തയ്യാറായില്ല. കിഴക്കമ്ബലം ബസ് സ്റ്റാന്ഡ് വണ്വേ റോഡ് നിര്മിച്ചത് കരാറിനു വിരുദ്ധമായാണ്. വിലങ്ങ്–-ചൂരക്കോട് ബൈപാസ് റോഡ് പുനരുദ്ധാരണം, എരപ്പുംപാറ–-ആഞ്ഞിലിചുവട് റോഡ് നവീകരണം, ചെമ്മലപ്പടി–-പുക്കാട്ടുപടി റോഡ് പുനരുദ്ധാരണം തുടങ്ങി വിവിധ റോഡുകളാണ് മാനദണ്ഡങ്ങള് പാലിക്കാതെ നിര്മിച്ചത്. ഇതോടൊപ്പം മറ്റ് ഒട്ടേറെ നിര്മാണപ്രവൃത്തികളിലും ക്രമക്കേടും അഴിമതിയും നടക്കുന്നതായി പരാതി ഉയര്ന്നിട്ടുണ്ട്.