ട്രാൻസ് ഫോർമറിന് പച്ചപ്പുൽവേലി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

സ്കൂൾ മുറ്റത്തെ ട്രാൻസ്ഫോർമറിൽ പതിയിരിക്കുന്ന അപകടം കാണാതെ വൈദ്യുതി വകുപ്പും റവന്യൂ ടവർ അധികാരികളും.


കോതമംഗലം: സ്കൂൾ മുറ്റത്തെ ട്രാൻസ്ഫോർമറിൽ പതിയിരിക്കുന്ന അപകടം കാണാതെ വൈദ്യുതി വകുപ്പും റവന്യൂ ടവർ അധികാരികളും. കോതമംഗലം ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ടൗൺ യു.പി സ്കൂളിന്റെ പ്രവേശന കവാടത്തിൽ റവന്യൂ ടവറിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനിലേക്കും ട്രാൻസ്പോർമറിലേക്കും പടർന്ന് കയറിയിരിക്കുന്ന പച്ചില വള്ളികൾ സ്കൂൾ മതിലൂടെ സ്കൂൾ കോമ്പൗണ്ടിലേക്കും പടർന്നിരിക്കുകയാണ്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാത്തത് മൂലം വലിയ അപകടമാണ് ഒഴിവായി നിൽക്കുന്നത് .നൂറുകണക്കിന് ആളുകൾ മാർക്കറ്റിലേക്കും റവന്യൂ ടവറിലേക്കും പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കും എത്തിച്ചേരുന്ന പ്രദേശത്താണ് ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുയുന്നത്. വൈദ്യുതി വകുപ്പിന്റെ ഓഫീസ് റവന്യൂ ടവറിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത് .

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *