ടോക്യോ ഒളിമ്ബിക്സ് ഇന്ന് കൊടിയിറങ്ങുന്നു, മികച്ച നേട്ടവുമായി ഇന്ത്യയും

web-desk -

ലോകമെമ്ബാടുമുള്ള കായികപ്രേമികള്‍ ആവേശത്തോടെ വരവേറ്റ ടോകിയോ ഒളിമ്ബിക്​സിന് ഇന്ന്​ കൊടിയിറങ്ങുന്നു. വനിതാ വിഭാ​ഗം വോളിബോള്‍, ബാസ്കറ്റ് ബോള്‍, സ്വര്‍ണമെഡല്‍ പോരാട്ടങ്ങളില്‍ ഇന്ന് നടക്കും. സൈക്കിളിം​ഗ്, ബോക്സിം​ഗ് ഫൈനലുകളും ഇന്ന് നടക്കും.38 സ്വര്‍ണവുമായി മെഡല്‍പട്ടികയില്‍ ചൈന ഒന്നാമതും, യു.എസ്​ രണ്ടാമതുമാണ്​. വനിത ബാസ്​കറ്റ്​ബാള്‍, വനിത വാളിബാള്‍, വാട്ടര്‍പോളോ, ബോക്​സിങ്​ ഇനങ്ങളിലെ മെഡല്‍ ജേതാക്കളെ അറിയാനിരിക്കെ അവയില്‍ കൂടുതല്‍ മെഡലുകളുറപ്പിച്ച്‌​ ഇത്തവണയും ഒന്നാമന്മാരാകുകയാണ്​ യു.എസ്​ ലക്ഷ്യം.

മൊത്തം മെഡലുകളുടെ എണ്ണത്തില്‍ നിലവില്‍ യു.എസ്​ ഏറെ മുന്നിലാണ്​. സെഞ്ച്വറി കടന്ന യു.എസ്​ ശനിയാഴ്ച 108 മെഡലുകള്‍ സ്വന്തമാക്കിയപ്പോള്‍ ചൈനക്ക്​ 87 ആണ്​ സബാദ്യം. ഒളിംപിക്സില്‍ നിന്നും ഇത്തവണ ഇന്ത്യയുടെ മടക്കം എക്കാലത്തേയും മികച്ച പ്രകടനത്തോടെയാണ്. നീരജ് ചോപ്ര ചരിത്രനേട്ടം കുറിച്ചതോടെ മെഡല്‍ നേട്ടം ഒരു സ്വര്‍ണവും, രണ്ട് വെള്ളിയും, നാല് വെങ്കലവും അടക്കം ഏഴ് മെഡലുകളായി ഉയര്‍ന്നിട്ടുണ്ട്. 2012 ല്‍ ലണ്ടന്‍ ഒളിമ്ബിക്സില്‍ ഇന്ത്യ നേടിയിരുന്നത് ആറ് മെഡലുകളായിരുന്നു.