ടോക്കിയോ ഒളിംപിക്‌സ്; ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് വിജയത്തുടക്കം

web-desk -

ടോക്കിയോ ഒളിംപിക്‌സില്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് വിജയത്തുടക്കം. ഇസ്രായേലിന്റെ പൊലകാര്‍പോവയെയാണ് സിന്ധു തറപറ്റിച്ചത്. ആദ്യ റൗണ്ടില്‍ 21-7, 21-10 എന്ന സ്‌കോറില്‍ പൊകാര്‍പോവയെ സിന്ധു തോല്‍പ്പിച്ചു.

നേരത്തെ ഒളിമ്ബിക്‌സിന്റെ മൂന്നാം ദിവസത്തില്‍ ഷൂട്ടിങ്ങില്‍ വനിതകളുടെ വിഭാഗത്തില്‍ മനു ഭാക്കറും യശ്വസിനി സിങ് ദേശ്വാളും പുറത്തായി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇരുവര്‍ക്കും ഫൈനലില്‍ യോഗ്യത നേടാന്‍ സാധിച്ചില്ല.മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭാക്കറിന് തിരിച്ചടിയായി. മനു ഭാക്കര്‍ രണ്ടിനത്തില്‍ കൂടി മത്സരിക്കും.