ടി.പിയുടെ മകനും, എന്‍.വേണുവിനും വധഭീഷണി

web-desk -

കോഴിക്കോട്>>> ആര്‍.എം.പിയുടെ സമുന്നത നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്റെ മകന്‍ നന്ദുവിനും, ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനും വധഭീഷണി. ഊമ കത്തിലാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. ഇത് സംബമ്ബിച്ച്‌ എന്‍.വേണു വടകര എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണ് ചന്ദ്രശേഖരനെ കൊല്ലാന്‍ കാരണമെന്നും, കത്തില്‍ പറയുന്നുണ്ട്.

കെ. കെ രമ എം.എല്‍.എയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് കിട്ടിയത്. ചാനല്‍ ചര്‍ച്ചയില്‍ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും ഭീഷണിക്കത്തില്‍ പറയുന്നു. പോലീസ് സംഭവം പരിശോധിക്കുകയാണ്.