ടിക്കറ്റ് ബുക്കിങ്ങ് – സ്വന്തം ആപ്പുമായി കെഎസ്ആആർടിസി- ”എന്റെ കെഎസ്ആർടിസി ആപ്പ് ”

ന്യൂസ് ഡെസ്ക്ക് - - Leave a Comment

തിരുവനന്തപുരം>>> ഓൺ ലൈൻ ടിക്കറ്റ് ബുക്കിങ്ങിന് കെ.എസ്.ആർ.ടി.സി.യുടെ മൊബൈൽ ആപ്പ് വരുന്നു. ‘എന്റെ കെ.എസ്.ആർ.ടി.സി.’ എന്ന പേരിൽ തയ്യാറാക്കിയ ആപ്പിന് എല്ലാത്തരം ഓൺ ലൈൻ പേമെന്റുകളും സ്വീകരിക്കാനാകും. 10,000 ഓൺ ലൈൻ ബുക്കിങ്ങുകളാണ് ഒരു ദിവസം കെ.എസ്.ആർ.ടി.സി.ക്കുള്ളത്. ഇതിൽ 80 ശതമാനവും മൊബൈൽ ഫോണുകളിൽ നിന്നുള്ളവയാണ്. ഓൺ ലൈൻ റിസർവേഷൻ സൗകര്യം സജ്ജീകരിച്ചിട്ടുള്ള ‘അഭി ബസു’മായി ചേർന്നാണ് മൊബൈൽ ആപ്പും പുറത്തിറക്കുന്നത്. ഈയാഴ്ച പ്രവർത്തനക്ഷമമാകും.
യാത്രക്കാരുടെ അഭിപ്രായമറിയാൻ ഡിപ്പോകളിൽ ഫ്രൺസ് ഓഫ് കെ.എസ്.ആർ.ടി.സി. എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങും. ഇതിന്റെ ഭാഗമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടു മുതൽ എട്ടു വരെ ഉപഭോക്തൃവാരം ആഘോഷിക്കും. സന്നദ്ധ സംഘടകളുടെ സഹായത്തോടെ ഡിപ്പോകൾ വൃത്തിയാക്കുന്നതിനൊപ്പമാണ് ബസ് സർവീസ്മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള അഭിപ്രായ സ്വരൂപണവും നടത്തുന്നത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *