‘ഞാന്‍ ചാണകമല്ലേ, നിങ്ങള്‍ മുഖ്യമന്ത്രിയെ വിളിക്കൂ’; ഇ ബുള്‍ജെറ്റിന് സഹായം ചോദിച്ചവരോട് സുരേഷ് ​ഗോപി

web-desk -

കോഴിക്കോട്>>>  പോലിസ് അറസ്റ്റിലായ യൂട്യൂബ് വ്ളോ​ഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരെ സഹായിക്കണമെന്ന് അഭ്യാര്‍ത്ഥിച്ചവര്‍ക്ക് സുരേഷ് ​ഗോപി നല്‍കിയ മറുപടി സാമൂഹിക മധ്യമങ്ങളില്‍ വൈറലാവുന്നു. എറണാകുളം പെരുമ്ബാവൂര്‍ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തിയ യുവാക്കളാണ് ഇ ബുള്‍ജെറ്റ് വിഷയത്തില്‍ ഇടപെടണമെന്ന് സുരേഷ് ​ഗോപിയോട് ആവശ്യപ്പെട്ടത്.

എന്താണ് വിഷയമെന്ന് ചോദിക്കുമ്ബോള്‍ വണ്ടി മോഡിഫൈ ചെയ്ത പ്രശ്നമാണെന്ന് യുവാക്കള്‍ മറുപടി നല്‍കുന്നു. കേരളത്തിലെ പ്രശ്നമല്ലേ മുഖ്യമന്ത്രിയെ വിളിക്കൂ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലാണ് ഇതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന് വീണ്ടും ചോദിച്ച യുവാക്കളോട് ഇതില്‍ ഇടപ്പെടാന്‍ പറ്റില്ലെന്നും ഞാന്‍ ചാണകമല്ലേ, ചാണകം എന്നു കേട്ടാലേ അലര്‍ജി അല്ലേ എന്നുമാണ് അദ്ദേഹം പറയുന്നത്. ഈ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

സുരേഷ് ​ഗോപിക്ക് പുറമേ കൊല്ലം എംഎല്‍എ മുകേഷിനും സമാനമായ ഫോണ്‍ വന്നിരുന്നു. കോതമംഗലത്ത് നിന്നാണ് എന്ന് പരിചയപ്പെടുത്തിയാണ് മുകേഷിനെ വിളിച്ചത്.

അതേസമയം ആര്‍ടിഒ ഓഫീസില്‍ അതിക്രമം കാണിച്ചെന്ന കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട വ്ലോഗര്‍ സഹോദരങ്ങളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചു എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരേ പോലിസ് ചുമത്തിയിട്ടുളളത്.

കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ അതിക്രമിച്ച്‌ കയറുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തത്. ഓഫീസിലെ 7,000 രൂപ വില വരുന്ന കമ്ബ്യൂട്ടര്‍ മോണിറ്റര്‍ തകര്‍ന്ന സംഭവത്തില്‍ പണം അടക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.