LOADING

Type to search

ജ്വല്ലറി മോഷണ ത്തിന് പദ്ധതിയി ടുന്നതിനിടെ മോ ഷ്ടിച്ച ബൈക്കി ൽ കറങ്ങിനടന്ന രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

Aluva Crime police news

ആലുവ>>>മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. മഴുവന്നൂർ വാരിക്കാട്ടു വീട്ടിൽ ഷിജു (പങ്കൻ ഷിജു 40), നെല്ലിക്കുഴി പാറയിൽ വീട്ടിൽ അൻസിൽ (30) എന്നിവരെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് ജ്വല്ലറി മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പള്ളിക്കരയിൽ വച്ച് പിടികൂടുന്നത്.

പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്. ഇരുപതോളം കേസുകളിൽ പ്രതിയായ ഇവർ കഴിഞ്ഞ ജൂലൈയിലാണ് ജയിൽ മോചിതരാകുന്നത്. ഹിൽപാലസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷണം, കുറുപ്പംപടി കൂട്ടുമടം ക്ഷേത്രത്തിൽ നിന്ന് മോഷണം, പള്ളിക്കര ഷാപ്പിൽ മോഷണം എന്നിവ നടത്തിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡി.വൈ.എസ്. പി ഇ പി റെജി, എസ്.എച്ച്. ഒ വി.ടി ഷാജൻ, എസ് .ഐ എം.പി എബി, എ.എസ്. ഐ ശിവദാസൻ , എസ്.സി.പി ഒ മാരായ അബ്ദുൾ മനാഫ്, അഫ്സൽ, നോബിൻ, അജിത്, ഷർനാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇവർക്കെതിരെ കാപ്പ ചുമത്തുന്നതുൾപ്പടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.