ജ്യോതി പ്രഭ പദ്ധതി ; 9 ഹൈമാസ്റ്റുകൾ ഉദ്‌ഘാടനം നിർവഹിച്ചു

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>ജ്യോതി പ്രഭ പദ്ധതി യിൽ ഉൾപ്പെടുത്തി എം.എൽ.എ ഫണ്ടി ൽ നിന്നും അനുവദിച്ച 9 ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു.  പെരുമ്പാവൂർ നഗരസഭയിലെ വല്ലം കപ്പേളപ്പടി, ശ്രീധർമ്മ ശാസ്ത അമ്പലം, ഗവ.താലൂക്ക് ആശുപത്രി, കാഞ്ഞിര ക്കാട്, ഒക്കൽ പഞ്ചായത്തിലെ ചേലാ മറ്റം അമ്പലം, താന്നിപ്പുഴ, അശമന്നൂർ പഞ്ചായത്തിലെ നൂലേലി, പനച്ചിയം, പയ്യാൽ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ ആണ് ഉദ്‌ഘാ ടനം നിർവഹിച്ചത്‌. നഗരസഭ ചെയർ മാൻ ടി.എം സക്കീർ ഹുസൈൻ, കെ. എം.എ സലാം,കെ.പി വർഗീസ്, പി. എസ് രാജൻ, ടി.ആർ പൗലോസ്, ഒക്ക ൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, നഗരസഭ വൈസ് ചെയർ പേഴ്‌സൺ ഷീബ ബേബി, മുനിസിപ്പൽ കൗൺസിലർമാരായ ലിസ ഐസക്ക്, ബീവി അബുബക്കർ, പോൾ പത്തിക്ക ൽ, ടി ജവഹർ, പി.എസ് അഭിലാഷ്, ലത സുകുമാരൻ, ശാലു ശരത്, ഐവ ഷിബു,  കെ.സി അരുൺ, അഭിലാഷ് പുതിയേടത്ത്, വാർഡ് മെംബർമാരായ അഡ്വ. ചിത്ര ചന്ദ്രൻ, പ്രതീഷ് എൻ.വി ഷാജി കുന്നത്താൻ, രാജേഷ് കർത്ത, റാഫേൽ ഇ.ജെ, എ.വി തോമസ്, ഇ.പി ജെയിംസ്, എൻ.എ ഹസൻ, മൻസൂർ എൻ.എ, ജെഫർ റോഡ്രിഗ്രസ്, ബിബി ൻ ഇ.ഡി, ഡോണി ഡേവിഡ്, ആസാദ് റമദാൻ എന്നിവർ വിവിധ ഇടങ്ങളിൽ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →