ജോസ് കെ. മാണി കുലംകുത്തി;ജോസ് കെ മാണിക്കുള്ള മറുപടി പോളിങ് ബൂത്തുകളിൽ നൽകണം- പാലായിൽ സേവ് സി.പി.എം. ഫോറത്തിന്‍റെ പോസ്റ്റർ ആഹ്വാനം

സ്വന്തം ലേഖകൻ -

പാലാ>>>സി.പി.എം-കേരളാ കോ ൺഗ്രസ് പ്രവർത്തകർ പാലാ നഗ ര സഭയിൽ ചേരിതിരിഞ്ഞ് ഏറ്റു മുട്ടിയതിനു പിന്നാലെ ജോസ് കെ മാണിക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ. ജോസ് കെ. മാണി കുലംകുത്തിയാണെന്നും പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ അത് ഓർക്കണമെന്നും സൂചിപ്പിച്ചുള്ള പോസ്റ്ററുകളാണ് പലയിടത്തും പതിച്ചിരിക്കുന്നത്. സേവ് സി.പി.എം. ഫോറത്തിന്‍റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.


പാലായുടെ പല ഭാഗത്തും കണ്ടെത്തിയ പോസ്റ്ററുകൾ കൈയെഴുത്തുകളാണ്. ജോസ് കെ മാണിക്കുള്ള മറുപടി പോളിങ് ബൂത്തുകളിൽ നൽകണമെന്നാണ് പോസ്റ്ററുകളിലെ ആഹ്വാനം. ബുധനാഴ്ച്ചയാണ് പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവും സി.പി.എം അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. ഭരണകക്ഷിയിൽപെട്ട രണ്ട് പാർട്ടികളും തമ്മിലുള്ള പോര് രൂക്ഷമാണെന്നതിന്‍റെ സൂചനയാണ് ഇന്നലെ പുറത്തു വന്നത്. പിന്നീട് വൈകിട്ട് എൽ.ഡി.എഫ് ഇരുകൂട്ടരെയും ഒന്നിപ്പിച്ച് വാർത്താ സമ്മേളനം നടത്തിയെങ്കിലും പാലായിൽ ഇരുവിഭാഗവും തമ്മിൽ ചേരിപ്പോര് തുടരുകയാണെന്നുള്ളതിന്‍റെ സൂചനകളാണ് പോസ്റ്ററുകൾ എന്നും വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പിനു ശേഷം മുന്നണിക്കുള്ളിൽ കൂടുതൽ പ്രതിസന്ധി ഉടലെടുക്കുമെന്ന ആശങ്കയും വർധിക്കുന്നുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →