ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്ത കാലം ചെയ്തു

സ്വന്തം ലേഖകൻ - - Leave a Comment

കൊച്ചി >>> മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്ത(89) കാലം ചെയ്‌തു. 
പുലർച്ചെ 2:38 ഓടെ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഖബറടക്കം സംബന്ധിച്ച വിശദാംശങ്ങൾ രാവിലെ 11- മണിക്ക് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടക്കുന്ന ഉന്നതതല യോഗത്തിൽ തീരുമാനിക്കും.2007ലാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിൻഗാമിയായി ജോസഫ് മാർത്തോമ്മാ ചുമതലയേറ്റത്. 13 വർഷം സഭയെ നയിച്ച ശേഷമാണ് അന്ത്യം.ഭൗതിക ദേഹം രാവിലെ 08:00 മണിക്ക് പൊതുദർശനത്തിനായി തിരുവല്ലയിലെ അലക്‌സാണ്ടർ മാർത്തോമ്മാ മെമ്മോറിയൽ ഓഡിറ്റോറിയത്തിലേക്ക് മാറ്റും.പാൻക്രിയാസ് ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്ന മെത്രാപ്പോലീത്തയുടെ ആരോഗ്യസ്ഥിതി കഴിഞ്ഞ ഒരാഴ്ചയായി വഷളായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മെത്രാപ്പോലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *