സാമ്പത്തിക പ്ര തിസന്ധി; സം സ്ഥാനത്ത് 44 ദിവസത്തിനിടെ ജീവനൊടുക്കിയവരുടെ എണ്ണം 22 ആയി

ന്യൂസ് ഡെസ്ക്ക് -

തിരുവനന്തപുരം>>> കോവിഡ് നിയന്ത്ര ണങ്ങളെ തുടർന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടിൽ സംസ്ഥാനത്ത് ജീവനൊ ടുക്കിയവരുടെ എണ്ണം 22 ആയി. കഴിഞ്ഞ 44 ദിവസത്തിനിടെയാണ് ഇത്രയധികം പേർ ആത്മഹത്യയിൽ അഭയം പ്രാപിച്ചത്.

സംസ്ഥാനത്ത് സാധാരണക്കാർക്കിടയിൽ നിലനിൽക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. മൊറട്ടോറിയം പ്രഖ്യാപിക്കാതിരുന്നതാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ ധനകാര്യ സ്ഥാപനങ്ങൾ പോലും പലിശ ഇളവ് പ്രഖ്യാപിക്കാനോ, തിരിച്ചടവ് സാവകാശം നൽകാനോ തയാറായിട്ടില്ല. ഇതാണ് ആത്മഹത്യ പെരുകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കൊല്ലം കൊട്ടിയത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ബിന്ദു പ്രദീപാണ് ഒടുവിൽ ജീവനൊടുക്കിയത്. 44 വയസായിരുന്നു. വീടിന്‍റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലര്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊട്ടിയത്ത് മയ്യനാട് റോഡില്‍ വേവ്‌സ് ഓഫ് ബ്യൂട്ടി സലൂണ്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ്.

20 വര്‍ഷത്തിലേറെയായി വീടിനോടുചേര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ബിന്ദു ഒന്നരവര്‍ഷം മുന്‍പാണ് കൊട്ടിയത്ത് കട വാടകയ്‌ക്കെടുത്ത് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. ഏറെക്കഴിയും മുന്‍പേ കോവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിവന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് ഉന്നത നിലവാരത്തില്‍ ആരംഭിച്ച സ്ഥാപനം, അടച്ചിടല്‍ നീണ്ടതോടെ വലിയ ബാധ്യതയായി മാറി. കിട്ടാനുള്ള തുകകളും മുടങ്ങി. വായ്പകളുടെ അടവ് മുടങ്ങിയതോടെ സാമ്പത്തിക ബാധ്യത കുതിച്ചയുര്‍ന്നു.

കോട്ടയം കൂരോപ്പട സ്വദേശിയായ യുവതിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും കഴിഞ്ഞ ദിവസമാണ്. കൂരോപ്പട കിഴക്കേടത്ത് സുകുമാരന്റെ മകളും അയര്‍ക്കുന്നം സ്വദേശിയായ സുമേഷിനെ ഭാര്യയുമായ സൗമ്യ(39) ആണ് മരിച്ചത്. ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളായ നസീര്‍ ഖാനും നിസാര്‍ ഖാനും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 33 വയസായിരുന്നു. ക്രെയിന്‍ സര്‍വീസ് സ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു ഇരുവരും. ലോക് ഡൗണ്‍ കാരണം ഒരു വര്‍ഷം മുന്‍പ് ജോലി നഷ്ടമായി. ബാങ്കില്‍ വായ്പയെടുത്ത പണം തിരിച്ചടക്കാനുള്ള സമ്മര്‍ദം കൂടിയപ്പോഴായിരുന്നു ആത്മഹത്യ.

മാവേലിക്കര ശ്രീഗായത്രി ഗ്രാഫിക് ഡിസൈനിങ് സെന്‍റര്‍ ഉടമ കണ്ടിയൂര്‍ ഗൗരീശങ്കരത്തില്‍ വിനയകുമാറിനെ (43) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ബന്ധുക്കളാണ്. വായ്പ എടുത്ത് തുടങ്ങിയതാണ് സ്ഥാപനം. ഒരു വര്‍ഷം മുന്‍പ്, കോവിഡ് ഒന്നാം തരംഗം രൂക്ഷമായപ്പോള്‍ തന്നേ അതിന്‍റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ജൂണ്‍ 21ന് തിരുവനന്തപുരത്ത് ജീവനൊടുക്കിയത് മൂന്നംഗ കുടുംബമാണ്. മനോജ് കുമാര്‍ (45), ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരാണ് മരിച്ചത്. സ്വര്‍ണപ്പണിക്കാരനായിരുന്നു ഗൃഹനാഥന്‍.

ജൂലൈ 1ന് ഇടുക്കിയിലെ ഏലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാമ്പാടുംപാറ മാവോലില്‍ വീട്ടില്‍ സന്തോഷ് (47) ആണ് ആത്മഹത്യ ചെയ്തത്.സ്വകാര്യ സ്ഥാപനത്തിന് വായ്പ എടുത്തിരുന്നു. അധികൃതര്‍ ദിനംപ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനെടുത്തത്.

ജൂലൈ 2ന് തിരുവനന്തപുരത്ത് മായ ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ നിര്‍മല്‍ ചന്ദ്രനെ(53) മരിച്ച നിലയില്‍ കണ്ടെത്തി. ജൂലൈ 17ന് പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ പൊന്നു മണി (55) ആത്മഹത്യ ചെയ്തു.

ജൂലൈ 19ന് ഇടുക്കിയില്‍ ബേക്കറി ഉടമ പുലരിമലയില്‍ വിനോദ് (55) മരിച്ചു. ജൂലൈ 22ന് തിരുവനന്തപുരത്ത് മലയന്‍കീഴിലെ ബേക്കറി ഉടമ വിജയകുമാര്‍ (56) ജീവനൊടുക്കി. പാലക്കാട് ട്രാക്ടര്‍ ഡ്രൈവര്‍ കണ്ണന്‍ കുട്ടി (56) ആത്മഹത്യ ചെയ്തു. ജൂലൈ 2ന് കൊല്ലത്ത് സീനാ ട്രാവല്‍സ് ഉടമ മോഹനന്‍ പിള്ള (53), ജൂലൈ 27ന് തിരുവനന്തപുരത്ത് ക്ഷീരകര്‍ഷകനായ ശ്രീകാന്ത് (36) എന്നിവരാണ് മരിച്ചത്.

ജൂലൈ 7ന് ആലപ്പുഴ മാന്നാര്‍ സ്വദേശി വിഷ്ണു പ്രസാദ് (35) ആത്മഹത്യ ചെയ്തു. കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍ നടത്തുകയായിരുന്നു. യാണ്. ജൂലൈ 20ന് വയനാട് സ്വകാര്യ ബസുടമ പി സി രാജാമണി (48) ജീവനൊടുക്കി. ജൂലൈ 20ന് തൃശൂരില്‍ ആത്മഹത്യ ചെയ്ത മകന്‍ ശരത്തി(27) നെ കണ്ട അച്ഛന്‍ ദാമോദരനും (53) ആത്മഹത്യ ചെയ്തു.

കോട്ടയത്ത് ടൂറിസ്റ്റ് വാന്‍ ഉടമ ജൂലൈ 30 ന് ആത്മഹത്യ ചെയ്തു. കല്ലറ പെരുന്തുരുത്ത് വിജയവിലാസത്തില്‍ വി.മോഹനന്‍ (50) ആണ് മരിച്ചത്. വടകര മേപ്പയൂരില്‍ ചായക്കട നടത്തിയിരുന്ന കൃഷ്ണനെ ചായക്കടയ്ക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓവുപാലത്തിന് സമീപം വര്‍ഷങ്ങളായി ചായക്കട നടത്തിയിരുന്ന കൃഷ്ണന്‍. ശനിയാഴ്ച രാവിലെ കട തുറന്നിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കൃഷ്ണന്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →