Type to search

ജീവനക്കാരന് കൊവിഡ് ; പെരുമ്പാവൂർ നഗരസഭ ഭാഗീകമായി അടച്ചു

News

പെരുമ്പാവൂർ >>> ജനന-മരണ വിഭാഗം ജീവനക്കാരനായ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഈ വിഭാഗത്തിലെ ജീവനക്കാരെല്ലാം ക്വാറന്റയിനിൽ പ്രവേശിച്ചു. കൂടാതെ എച്ച് എസ് , എച്ച് ഐ ഉൾപ്പെടെ ചിലരും ഹെൽത് വിഭാഗത്തിലെ ചില ജീവനക്കാരും ക്വാറന്റയിനിലായി. കൊവിഡ് ബാധിച്ച യുവാവ് കംപ്യൂട്ടർ മെക്കാനിക് കൂടി ആയതിനാൽ നഗരസഭയുടെ എന്റിനീയറിഗ് വിഭാഗമുൾപെടെയുള്ള ചില സെക്ഷനിലും ബന്ധപെട്ടതാണ് മറ്റു ജീവനക്കാരും ക്വാറന്റായി നിൽ പ്രവേശിക്കേണ്ടി വന്നത്. ഒരു കൗൺസിലറും ഇതോടെ ക്വാറന്റയിനിൽ പ്രവേശിച്ചു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി ജോലി തിരക്ക് ജീവനക്കാർക്കുള്ളപ്പോഴാണ് മിക്കവരും ക്വാറന്റയിനിൽ പോയത്. ഇതോടെ നഗരസഭയിൽ ഉടൻ തീർക്കേണ്ട ചില വർക്കുകൾ താളം തെറ്റിയ അവസ്ഥയിലായി.

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.