ജീപ്പുപണിമുടക്കി;ഉറിയം പെട്ടിയിലെ കാനനപാതയിൽ കുടുങ്ങി പോളിങ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ -

കോതമംഗലം>>> എറണാകുളം ജില്ല യിലെ വിദൂര പോളിങ് ബൂത്തായ ഉറി യം പെട്ടി ആദിവാസി മേഖലയിലേക്ക് തെരെഞ്ഞെടുപ്പ് ജോലികൾക്കായി പോയ പോളിങ് ഉദ്യോഗസ്ഥർ സഞ്ചരി ച്ച ജീപ്പ് പണിമുടക്കി. ഇതു മൂലം പോളി ങ് തിർന്നതിനു ശേഷവും തിരികെ മട ങ്ങാനാകാതെ ഉദ്യോഗസ്ഥർ കാനന പാതയിൽ മണിക്കുറുകളോളം കുടു ങ്ങി. തെരെഞ്ഞെടുപ്പിനു തലേ ദിവസം പോളിങ് സാധന സാമഗ്രികളും, ഉദ്യോ ഗസ്ഥരുമായി പോയ ജിപ്പ് യാത്ര മധ്യ പണിമുടക്കിയിരുന്നു. ഈജിപ്പ് തന്നെ ഇന്നലെ തെരെഞ്ഞെടുപ്പു കഴിഞ്ഞതി നു ശേഷം തിരികെ കെട്ടി വലിച്ചു കുട്ട മ്പുഴ എത്തിക്കുവാൻ ശ്രമിക്കുന്നതി നിടയിൽ ഗിയർ ബോക്സ് തകർന്ന് വീതി കുറഞ്ഞ കനാന പാതയിൽ കുടുങ്ങി.ഇതു മൂലം ഉദ്യോഗസ്ഥരും പെരുവഴിയിലായി.ഇവിടെ നിന്നും  നാലുമണിക്കൂറിലധികം സഞ്ചരിച്ചാലേ കോതമംഗലത്തു  എത്തിച്ചേരാൻ സാധിക്കു.


സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →