ജിഷ്ണുവിൻ്റെ കരവിരുതിൽ വാഹനങ്ങൾക്ക് പുതു ജീവൻ

ന്യൂസ് ഡെസ്ക്ക് - - Leave a Comment


ഏബിൾ. സി. അലക്സ്‌

കോതമംഗലം: കോതമംഗലം തൃക്കാരിയൂരിൽ ഒരു കുട്ടി കാലാകാരൻ ഉണ്ട്. പേര് ജിഷ്ണു മനോജ്.നിരവധി വാഹനങ്ങളുടെ മിനിയേച്ചറുകൾ ഒറിജിലിനെ തോൽപ്പിക്കുന്ന രീതിയിൽ നിർമ്മിക്കുന്ന ഒരു കുട്ടികലാകാരൻ. ജിഷ്ണുവിനു വാഹനങ്ങളോടുള്ള കമ്പം നന്നേ ചെറുപ്രായത്തിൽ തുടങ്ങിയതാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചിത്രരചനയും ,പല തരത്തിലുള്ള വാഹനങ്ങളുടെ മാതൃകകൾ ഉണ്ടാക്കുന്നതിലും താൽപര്യം തുടങ്ങി. ആദ്യം സ്പോഞ്ചും, കൊറുഗേറ്റഡ് കാർഡ് ബോർഡ്‌ ഒക്കെ വച്ചിട്ടാണ് മാതൃകകൾ നിർമ്മിച്ചിരുന്നത്.
മകൻ്റ കലാപരമായ വാസന കണ്ടറിഞ്ഞ പിതാവ് മനോജ് പി വി സി ഫോം ഷീറ്റ് വാങ്ങി നൽകി.ഇപ്പോൾ പി വി സി ഫോം ഷീറ്റ് ഉപയോഗിച്ചാണ് ജിഷ്ണു വാഹനങ്ങളുടെ മനോഹരമായ രൂപങ്ങൾ നിർമ്മിച്ചെടുക്കുന്നത്. ഈ 16 കാരൻ്റെ കരവിരുതിൽ ഓട്ടോറിക്ഷ മുതൽ ലോറിയും ബസും കാരവൻ വരെ പിറവിയെടുത്തു.ചേട്ടൻ്റെ കലാപരമായ എല്ലാ കാര്യത്തിനും സഹായിയായി അനുജൻ വിഷ്ണുവും ഉണ്ട് കൂടെ . ഓട്ടോ ഡ്രൈവറായ തൃക്കാരിയൂർ അമ്മപ്പ റമ്പിൽ മനോജിൻ്റെയും, ദീപയുടെയും മൂത്ത മകനാണ് ജിഷ്ണു വെന്ന ഈ കുട്ടി കലാകാരൻ

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *