ജില്ലാതല യൂത്ത് ക്ലബ്ബ് – യുവ ക്ലബ് അവാര്‍ഡുകള്‍ സമ്മാനിച്ചു

web-desk - - Leave a Comment

അടിമാലി >>>കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2018 – 2019 വര്‍ഷങ്ങളിലെ മികച്ച യൂത്ത് ക്ലബ്ബുകളായി തിരഞ്ഞെടുത്ത പശുപ്പാറ പീപ്പിള്‍സ് ക്ലബ് ആന്‍ഡ് ലൈബ്രറി യ്ക്കും സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് വെല്‍ഫയര്‍ അസോസിയേഷന്‍ തൊടുപുഴയ്ക്കും 30000 രൂപയും പ്രശസ്തി പത്രവും ഉപഹാരവും വൈദ്യുതി മന്ത്രി എംഎം മണി സമ്മാനിച്ചു. സ്‌കൂബാ ഡൈവിംഗ് പരിശീലന പരിപാടിയുടെ ഭാഗമായി നടന്ന ഉദ്ഘാടന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
ജില്ലയിലെ മികച്ച യുവ ക്ലബ്ബുകളായി തിരഞ്ഞെടുത്ത യുവ ക്ലബ് കുമ്മിട്ടാം കുഴിയ്ക്കും യുവ ക്ലബ് വട്ടവടയ്ക്കും 30000 രൂപ വീതം ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ഉപഹാരവും മന്ത്രി നല്‍കി.  യുവത്വം കൃഷിയിലേക്കെന്ന  പദ്ധതി പ്രകാരം ലോക്കഡൗണ്‍ കാലയളവില്‍ കൃഷി നടത്തിയ യൂത്ത് ക്ലബ്ബുകള്‍ക്കും യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ക്കും ചടങ്ങില്‍ മന്ത്രി  ഉപഹാരങ്ങള്‍ വിതരണം ചെയ്തു. യൂത്ത് ക്ലബ്ബുകളില്‍ വിങ്സ് ഓഫ് കാഞ്ചിയാര്‍ ഒന്നാം സ്ഥാനവും യൂണിവേഴ്സല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് രണ്ടാം സ്ഥാനവും അമൃത വനിത യൂത്ത് ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂത്ത് കോര്‍ഡിനേറ്റര്‍ വിഭാഗത്തില്‍ റാണി റ്റി ഒന്നാം സ്ഥാനവും മുഹമ്മദ് റോഷിന്‍ രണ്ടാം സ്ഥാനവും ലിനു മാത്യു മൂന്നാം സ്ഥാനവും നേടി. ക്ലബ്ബുകള്‍ക്കും കോര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള ക്യാഷ് പ്രൈസ് മന്ത്രിയും എം.എല്‍.എ എസ് രാജേന്ദ്രനും ചേര്‍ന്ന് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *