ജില്ലയിൽ കഞ്ചാവ് വേട്ട –18 പേർ അറസ്റ്റിൽ; ഇവരിൽ രണ്ടു പേരെ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടികൂടി യത് പെരുമ്പാവൂരിൽ നിന്ന്

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ >>>കഞ്ചാവ് സംഘത്തെ പിടികൂടുന്നതിന് റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസിൻറെ നിർദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 18 കേസ്സുകൾ രജിസ്റ്റർ ചെയ്യുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പെരുമ്പാവൂരിൽ രണ്ടു പേരിൽ നിന്നായി മൂന്ന് കിലോഗ്രാം കഞ്ചാവ് പിടികൂടി. പെരുമ്പാവൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു താമസിക്കുകയായിരുന്ന എടത്തല ചുണങ്ങംവേലി തുരുത്തുമ്മേൽ സനൂപിൻ്റെ (37) പക്കൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവും, മുടിക്കൽ തേനൂർ വീട്ടിൽ പരിത് പിള്ള (54) യുടെ പക്കൽ നിന്നും ഒരു കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. സനൂപിൽ നിന്നുമാണ് പരീത് കഞ്ചാവ് വിൽപ്പനയ്ക്കായി വാങ്ങിയത്. ഈ മേഖലയിലെ വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വിതരണം ചെയ്യുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നത്. ഡി.വൈ.എസ്.പി കെ.ബിജുമോൻ, എസ്.എച്ച്.ഒ സി.ജയകുമാർ, എസ്.ഐ എസ്.ആർ.സനീഷ്, എ.എസ്.ഐ മാരായ രാജേന്ദ്രൻ, ജബാർ, ദിലീപ് കുമാർ, സി.പി.ഒ മാരായ റജിമോൻ, നജീമി, അഭിലാഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *