ജില്ലയിൽ എഐ വൈഎഫിനെ പി.കെ രാജേഷ് നയിക്കും

ന്യൂസ് ഡെസ്ക്ക് -

കൊച്ചി>> പി.കെ രാജേഷും, കെ ആർ റെനിഷും ജില്ലയിലെ പൊരുതുന്ന യുവജന പ്രസ്ഥാനത്തെ നയിക്കും.എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റായി കോതമംഗലം സ്വദേശി പി കെ രാജേഷിനെയും സെക്രട്ടറിയായി തൃപ്പോണിത്തുറ സ്വദേശി കെ.ആർ റെനിഷിനെയും എറണാകുളത്ത് ചേർന്ന 20-ആമത് ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. സമരമുഖങ്ങളെ കത്തിജ്വലിപ്പിച്ചിട്ടുള്ള പി.കെ രാജേഷ് സ്വാശ്രയ വിദ്യാഭ്യാസനയത്തിനെതി രെയുള്ള സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.


ഡിൻ കുര്യക്കോസ് എം പി യുടെ വീട്ടിലേക്ക് മാർച്ച് നടത്തിയതിന്റെ പേരിൽ വധശ്രമത്തിനു പൊലീസ് കേസെടുത്തിരുന്നു. സി പി ഐ യുടെ വിദ്യാർത്ഥി സംഘടനയായ എഐ എ സ്എഫ്ന്റെ ജില്ല വൈസ് പ്രസിഡന്റെ ആയും സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുള്ള പി കെ രാജേഷ്, ബസോലിയോസ് ആശുപത്രിയിലെ നേഴ്സിങ്ങ് സമരത്തിന്റെ സംഘാടക സമിതി ചെയർമാനായിരുന്നു .സി പി ഐ  നെല്ലിക്കുഴി മുൻ ലോക്കൽസെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ സി പി ഐ യുടെ കോതമംഗലം നിയോജക മണ്ഡലം സെക്രട്ടറിയേറ്റ്  അംഗവുമാണ് പി കെ രാജേഷ്

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →