ജാഗ്രത പാലിക്കണം; ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയവരില്‍ കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം

സ്വന്തം ലേഖകൻ -

ന്യൂഡൽഹി>>> ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയവരില്‍ കൊവിഡ് ബാധിച്ച് സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടനില്‍ പടരുന്ന അതിവേഗ കൊവിഡ് വൈറസ് ഇന്ത്യയില്‍ എത്തിയിരിക്കാമെന്ന് വിദഗ്ധര്‍ പറഞ്ഞു. അതേസമയം ആരോഗ്യ മന്ത്രാലയം ഇക്കാര്യം തള്ളി.ഡിസംബര്‍ പകുതിയില്‍ ബ്രിട്ടനിലെ കൊവിഡ് ബാധിതരില്‍ 60% വും അതിവേഗ വൈറസ് ബാധിച്ചവരാണ്. സെപ്റ്റംബര്‍ മുതല്‍ ആരംഭിച്ചതായിട്ടാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ എത്തിയിരിക്കാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.ഡല്‍ഹി, കൊല്‍ക്കത്ത, പഞ്ചാബ്, ചെന്നൈ, എന്നിവിടങ്ങളിലായി ബ്രിട്ടനില്‍ നിന്ന് എത്തിയ 20 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസിന്റെ സ്വഭാവം പരിശോധിക്കുകയാണ്. പുതിയ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →