”ജല ജീവൻ മിഷൻ” – കോതമംഗലം മണ്ഡലത്തിൽ ആദ്യ കുടിവെള്ള കണക്ഷൻ നൽകി

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>ജലജീവൻ മിഷൻ്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ കുടിവെള്ള കണക്ഷൻ നെല്ലിക്കുഴി പഞ്ചായത്തിൽ 15-)0 വാർഡിലെ പടിഞ്ഞാറെച്ചാലിൽ കുഞ്ഞു മുഹമ്മദിന് നൽകി ആൻ്റണി ജോൺ എം എൽ എ പദ്ധതിക്ക് തുടക്കം കുറിച്ചു. കോതമംഗലം നിയോജക മണ്ഡലത്തിൽ പദ്ധതിയുടെ ഭാഗമായി 13000 ത്തോളം കണക്ഷനുകളാണ് നൽകുന്നത്.കവളങ്ങാട് പഞ്ചായത്ത് – 800, കീരംപാറ പഞ്ചായത്ത് – 300,കോട്ടപ്പടി പഞ്ചായത്ത് – 700,കുട്ടമ്പുഴ പഞ്ചായത്ത് – 1800,നെല്ലിക്കുഴി പഞ്ചായത്ത് – 2300, പല്ലാരിമംഗലം പഞ്ചായത്ത് 900,പിണ്ടിമന പഞ്ചായത്ത് – 2897,വാരപ്പെട്ടി പഞ്ചായത്ത് – 3303 എന്നീ ക്രമത്തിലാണ് 13000 ത്തോളം കണക്ഷനുകൾ നൽകുന്നത്.പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം മുഖ്യാതിഥിയായി.ചടങ്ങിൽ പഞ്ചായത്ത് മെമ്പർ സി ഇ നാസർ,വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ എം ഹരികൃഷ്ണൻ,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഷ ഐസക്ക്,അസിസ്റ്റൻ്റ് എഞ്ചിനീയർ കെ കെ ജയശ്രീ,കെ ജി പ്രസന്നൻ എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *