ജലജീവൻ മിഷൻ പദ്ധതിക്ക് എറണാകുളം ജില്ലയിൽ തുടക്കമായി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം>>> സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങൾക്കും ടാപ്പ് വഴി കുടിവെള്ളം എത്തിക്കുന്ന ജലജീവൻ മിഷൻ്റെ എറണാകുളം ജില്ലാ തല പ്രവർത്തന ഉദ്ഘാടനം മുവാറ്റുപുഴ ആവോലിയിൽ വച്ച് ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൽദോ എബ്രഹാം എം എൽ എ നിർവ്വഹിച്ചു.കേരള വാട്ടർ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയർ എം ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി.മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോളി ആശംസകളർപ്പിച്ചു സംസാരിച്ചു.ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർഡി എൻ വർഗീസ് സ്വാഗതവും,കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയർ കെ കെ അനിൽകുമാർ കൃതജ്ഞയും പറഞ്ഞു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *