ജലജീവന്‍ പദ്ധതി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

web-desk - - Leave a Comment

കോഴിക്കോട് >>> ഗ്രാമീണ മേഖലയി ലെ എല്ലാ വീടുകള്‍ക്കും ശുദ്ധജല ക ണക്ഷന്‍ ലഭ്യമാക്കുന്നതിന് ആവിഷ്‌ കരിച്ച ജലജീവന്‍ പദ്ധതിയുടെ സം സ്ഥാനതല ഉദ്ഘാടനം ഇന്ന്  വൈകു ന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 2024 മാര്‍ച്ച് 31 ന് മുമ്പായി മുഴുവന്‍ ഗ്രാമീണ ഭവനങ്ങ ള്‍ക്കും ഗാര്‍ഹിക ശുദ്ധജല കണക്ഷന്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  കുന്ദമംഗലം നിയോജകമണ്ഡല ത്തി ലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളെ യും ഒന്നാം ഘട്ടത്തില്‍ പദ്ധതി നടപ്പിലാ ക്കുന്നതിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്. ഇതിനായി 55 കോടി രൂപയു ടെ ഭരണാനുമതി ലഭ്യമാക്കുകയും ടെ ണ്ടര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

കുന്ദമംഗലം നിയോജകമണ്ഡലം തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഓഡി റ്റോറിയത്തില്‍ വൈകീട്ട് 3.30ന് പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിക്കും. കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 2828, ചാത്തമംഗലത്ത് 527, മാവൂര്‍ 500, പെരുവയല്‍ 4000, പെരുമണ്ണ 6700, ഒളവണ്ണ 8400 വീതം കണക്ഷനുകളാണ് നല്‍കുക.  ഇതിനായി കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 5.53 കോടി, ചാത്തമംഗലം 1.43 കോടി, മാവൂര്‍ 1.48 കോടി, പെരുവയല്‍ 14 കോടി, പെരുമണ്ണ 12 കോടി, ഒളവണ്ണ 21 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റമാരായ സുനിത പൂതക്കുഴിയില്‍, എന്‍ മനോജ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജനപ്രതിനിധികള്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *