ജയിലിലുള്ള അര്‍ണബിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ഗവര്‍ണര്‍

സ്വന്തം ലേഖകൻ - - Leave a Comment

മുംബൈ>>> ജയിലില്‍ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി. ഇതു സംബന്ധിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖുമായി ഗവര്‍ണര്‍ സംസാരിച്ചു.
ജയിലില്‍ കഴിയുന്ന അര്‍ണബിന്റെ സുരക്ഷയേയും ആരോഗ്യത്തേയും കുറിച്ച് ആശങ്കയുണ്ട്. ജയിലില്‍ കഴിയുന്ന അര്‍ണബിന്റെ കുടുംബത്തിന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നും ഗവര്‍ണര്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു.2018 ല്‍ ആര്‍ക്കിടെക്ടും ഇന്റീരിയര്‍ ഡിസൈനറുമായ അന്‍വയ് നായിക്കും അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *