Type to search

ജയകേരളം സ്‌കൂളിന് ലാപ്പ്ടോപ്പുകൾ നൽകി

Uncategorized

പെരുമ്പാവൂർ : ജയകേരളം ഹയർസെക്കൻഡറി സ്‌കൂളിലെ മാത്തമാറ്റിക്‌സ് ലാബിലേക്ക് 16 ലാപ്പ്ടോപ്പുകൾ നൽകുന്ന പദ്ധതിയുടെ ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവഹിച്ചു. പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5.58 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാപ്പ്ടോപ്പുകൾ നൽകുന്നത്.
പെരുമ്പാവൂർ മണ്ഡലത്തിൽ 36 ലാപ്പ്ടോപ്പുകൾ ആണ് പുതിയതായി എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചത്. മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരുമ്പാവൂർ മണ്ഡലത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനായി 500 ടെലിവിഷനുകൾ ഇതുവരെ നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. വിവിധ വ്യക്തികൾ, സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ടെലിവിഷനുകൾ നൽകിയത്.
മണ്ഡലത്തിൽ ഇത് ഉൾപ്പെടെ ആകെ 256 ലാപ്പ്ടോപ്പുകൾ വിതരണം ചെയ്യുന്നത്. പെരുമ്പാവൂർ മണ്ഡലത്തിലെ എല്ലാ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി 152 ലാപ്പ്ടോപ്പുകളും കൂവപ്പടി പോളിടെക്നിക് കോളേജിന് 50 ലാപ്പ്ടോപ്പുകളുമാണ് ഇൻസ്പെയർ പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകികഴിഞ്ഞത്. ഇത് കൂടാതെ മണ്ഡലത്തിലെ 41 സർക്കാർ എയ്ഡഡ് സ്കൂളുകൾക്കായി സ്മാർട്ട് ക്ലാസ് മുറി ഉപകരണങ്ങളും എംഎൽഎ ഫണ്ടിൽ നിന്നും നൽകിയിട്ടുണ്ട്. പെരുമ്പാവൂർ മണ്ഡലത്തിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മാർത്തോമ വനിതാ കോളേജിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് ലാപ്പ്ടോപ്പുകൾ നൽകുന്ന പദ്ധതിയും ഉടൻ പൂർത്തീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.
പി.ടി.എ പ്രസിഡന്റ് സുജോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ശാരദ മോഹൻ, രാജൻ വർഗീസ്, ജോയി പൂണേലിൽ, പ്രിൻസിപ്പാൾ ജ്യോതിഷ് കെ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.