ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍ ;പൂച്ചപ്പുലിയാകാമെന്ന് വനപാലകര്‍

സ്വന്തം ലേഖകൻ - - Leave a Comment

മാനന്തവാടി>>>മാനന്തവാടി മുനിസിപ്പാലിറ്റിയിലെ പുത്തന്‍പുര പ്രദേശത്ത് കെ.എസ്.ഇ.ബി യുടെയും, സമീപത്തുള്ള സ്വകാര്യ വ്യക്തിയുടേയും സ്ഥലങ്ങളിലാണ് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്.രണ്ടാഴ്ച മുമ്പ് ഈ സ്ഥലത്ത് നിന്നും പുലി പിടിച്ചതെന്ന് സംശയിക്കുന്ന നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയുടെ ജഡം വനം വകുപ്പ് ജീവനക്കാര്‍ നീക്കം ചെയ്തിരുന്നു.ഇത് നാട്ടുകാരുടെ പ്രതിഷേധത്തെ വകവെക്കാതെയാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.കഴിഞ്ഞയാഴ്ച  വനം വകുപ്പും പ്രദേശവാസികളും ഇവിടെ  തിരച്ചില്‍ നടത്തിയിരുന്നു.ഇന്നലെ വൈകുന്നേരം ഈ പ്രദേശത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.എന്നാല്‍ പൂച്ചപ്പുലി (ലെപ്പേര്‍ഡ് ക്യാറ്റ്) ആകാനാണ് സാധ്യതയെന്നാണ് വനംവകുപ്പ് പറയുന്നത്.ഇതു മൂലം പുത്തന്‍പുര കോളനി , ഗോദാവരി  കോളനി, കുറ്റിമൂല പ്രദേശം, വട്ടര്‍കുന്ന് എന്നിവിടങ്ങളിലെ ജനങ്ങള്‍ ഭീതിയിലും പ്രതിഷേധത്തിലുമാണ്.ജനകീയ കമ്മറ്റി രൂപീകരിച്ച്  കെ.എസ്.ഇ.ബി  ക്കെതിരെയും സ്വകാര്യ വ്യക്തിക്കെതിരെയുംഅവരുടെ സ്ഥലത്തെ കാടുവെട്ടി തെളിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *