ജനതാദൾ എസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി

web-desk -

കോതമംഗലം >>>കേന്ദ്ര സർക്കാരിന്റെജനവിരുദ്ധ നയങ്ങൾക്കെതിരെ ആഗസ്റ്റ് 9 ക്വിറ്റ് ഇൻഡ്യാ ദിനം ജനതാദൾ എസ് സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിച്ചു. കോതമംഗലംനിയോജക മണ്ഡലം കമ്മറ്റി ബി.എസ് എൻ എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ പ്രസിഡന്റ് ബെന്നി മാലിപ്പാറ ഉദ്ഘാടനം ചെയ്തു. രമേശ് സോമരാജൻ അദ്ധ്യക്ഷനായി. വാവച്ചൻ കുട്ടമ്പുഴ കുഞ്ഞ് എന്നിവർ സംസാരിച്ചു.