ചൊവ്വയെത്തി അത്ഭുതകാഴ്ചയായി

സ്വന്തം ലേഖകൻ - - Leave a Comment

കോഴിക്കോട് > >  രാത്രിയോടെ ചൊവ്വാഗ്രഹം അത്ഭുത കാഴ്ചയൊരുക്കി ആകാശത്ത് പ്രത്യക്ഷമായി. നക്ഷത്രങ്ങൾക്കിടയിൽ പരതി നോക്കിയാൽ പരിചയ
ക്കാർക്ക് മാത്രം കാണാവുന്ന ചൊവ്വാഗ്രഹം ചൊവ്വാഴ്ച രാത്രി എട്ടരയോടെ ആകാശത്ത് വിസ്മയമായി.
കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച 9.40 നോടെയാണ് വ്യക്തമായത്. ആകാശം വൈകീട്ടോടെ മേഘാവൃതമായിരുന്നു. പിന്നീടാണ് തെക്ക് കിഴക്ക് ദിശയിൽ ഉയർന്നു വന്നത്. കണിവെള്ളരി വലുപ്പത്തിൽ ഇപ്പോൾ ദൃശ്യമാണ്.
ഭൂ​മി​യു​മാ​യി എ​തി​ർ​ദി​ശ​യി​ൽ വ​രു​ന്ന​തി​നാ​ൽ  13ന് ​രാ​ത്രി മു​ഴു​വ​ൻ ചൊ​വ്വ​ഗ്ര​ഹ​ത്തെ  ശോ​ഭ​യി​ൽ കാ​ണാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വാ​ന​നി​രീ​ക്ഷ​ക​ർ. ഇ​ത്ര​യും ശോ​ഭ​യി​ൽ ഈ ​കാ​ഴ്ച ഇ​നി 2035ൽ ​മാ​ത്രം. ഭൂ​മി മ​ധ്യ​ത്തി​ലും സൂ​ര്യ​നും ഏ​തെ​ങ്കി​ലും ഒ​രു ഗ്ര​ഹ​വും എ​തി​ർ​ദി​ശ​യി​ലും നേ​ർ​രേ​ഖ​യി​ലും വ​രു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഓ​പ്പോ​സി​ഷ​ൻ. ഈ ​ദി​വ​സം ഓ​പ്പോ​സി​ഷ​ൻ സം​ഭ​വി​ക്കു​ന്ന ഗ്ര​ഹം സൂ​ര്യാ​സ്ത​മ​യ​ത്തോ​ടെ കി​ഴ​ക്കു​ദി​ച്ച് പാ​തി​രാ​ത്രി​യോ​ടെ ഉ​ച്ചി​യി​ലെ​ത്തും പി​റ്റേ​ന്ന് പു​ല​ർ​ച്ച സൂ​ര്യോ​ദ​യ​സ​മ​യ​ത്ത് പ​ടി​ഞ്ഞാ​റ് അ​സ്ത​മി​ക്കു​ക​യും ചെ​യ്യും അ​തി​നാ​ൽ രാ​ത്രി മു​ഴു​വ​ൻ അ​തി​നെ കാണാനാകും. ഒ​രു മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 15 ഡി​ഗ്രി വീ​തം ഉ​യ​രു​ന്ന ചൊ​വ്വ, രാ​ത്രി 12ന് ​ഉ​ച്ചി​യി​ലെ​ത്തും. രാ​ത്രി സ​മ​യ​ത്ത് ചൊ​വ്വ​യോ​ളം തി​ള​ക്ക​മു​ള്ള ഒ​രു വ​സ്തു ആ​കാ​ശ​ത്തു​ണ്ടാ​വി​ല്ല എ​ന്ന​തും ചൊ​വ്വ​യു​ടെ ചു​വ​പ്പ്​ നി​റ​വും അ​തി​നെ വേ​ഗ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കും.ഗോ​ളാ​കൃ​തി​യു​ള്ള ഗ്ര​ഹ​ങ്ങ​ളു​ടെ ഒ​രു പ​കു​തി​യി​ൽ എ​ല്ലാ​യ്പ്പോ​ഴും സൂ​ര്യ​പ്ര​കാ​ശം വീ​ഴു​ന്ന​തി​നാ​ൽ സൂ​ര്യ​പ്ര​കാ​ശം വീ​ഴു​ന്ന ഭാ​ഗം പൂ​ർ​ണ​മാ​യി ഭൂ​മി​ക്ക് അ​ഭി​മു​ഖ​മാ​വ​ണ​മെ​ന്നി​ല്ല. ഓ​പ്പോ​സി​ഷ​ൻ ദി​ന​ങ്ങ​ളി​ൽ ഗ്ര​ഹ​ങ്ങ​ളു​ടെ സൂ​ര്യ​പ്ര​കാ​ശ​മേ​ൽ​ക്കു​ന്ന ഭാ​ഗം പൂ​ർ​ണ​മാ​യി ഭൂ​മി​ക്ക​ഭി​മു​ഖ​മാ​യി വ​രു​ന്ന​തി​നാ​ൽ അ​ന്ന് അ​ത്യ​ധി​ക ശോ​ഭ​യി​ൽ കാ​ണാം.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *