ചേലാട് സെവൻ ആർട്‌സ് സ്റ്റുഡി യോ ഉടമ എൽ ദോസ് പോൾന്റെ മരണം കൊല പാതകം, മൂന്ന് പേർ കസ്റ്റഡി യിൽ

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>> ചേലാട് നാടോടി പാലത്തിനു സമീപം പെരിയാർവാലി കനാലിൽ  ചേലാട് സെവൻ ആർട്സ് സ്റ്റുഡിയോ ഉടമ  എൽദോസ് പോൾ(42) മരിച്ച സംഭവം കൊലപാതകമെന്ന് കോതമംഗലം പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പിണ്ടിമന സ്വദേശി എൽദോ ജോയി(28)യെയും മാതാപിതാക്കളായ പുത്തൻപുരയിൽ  ജോയ്, മോളി എന്നിവരെയും പോലീസ് ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.
എൽദോസ് പോളിനെ പ്രതിയെന്ന് സംശയിക്കുന്ന എൽദോ ജോയ് ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ശേഷം എൽദോസ് പോളിനെ സ്കൂട്ടറിൻ്റെ നടുക്കിരുത്തി പ്രതിയെന്ന് സംശയിക്കുന്ന എൽദോയും, പിതാവ് പുത്തൻപുരയ്ക്കൽ ജോയിയും കൂടി പെരിയാർവാലി കനാലിലെ തിട്ടയിൽ  കൊണ്ടിടുകയായിരുന്നു.കോടാലിയും മരിച്ച എൽദോ പോളിൻ്റെ മൊബൈലും കത്തിച്ച് കളഞ്ഞത് പ്രതിയുടെ മാതാവാണെന്നാണ് സൂചന. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് പ്രതിയുടെ മാതാവിനേയും പ്രതി ചേർക്കുമെന്നാണ് അറിയാൻ കഴിയുന്നത്.മരണപ്പെട്ട  സ്റ്റുഡിയോ ഉടമയിൽ നിന്നും എൽദോ ജോയ് 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →